News

ന്യൂനമര്‍ദ്ദം : ഗൾഫ് രാജ്യത്ത് നാളെ മുതൽ മഴയ്‍ക്ക് സാധ്യതയെന്നു മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ന്യൂനമര്‍ദ്ദത്തെ തുടർന്ന് നാളെ(ചൊവ്വ ) മുതൽ വെള്ളിയാഴ്ച വരെ ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി. ചൊവ്വാഴ്ച മുതല്‍, തെക്കന്‍ ഇറാന്‍ ഭാഗത്ത് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദം ഒമാനെ ബാധിച്ചു തുടങ്ങും. വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം ഗവര്‍ണറേറ്റ്, ബുറൈമി, തെക്ക്-വടക്കന്‍ ബാത്തിന, ദാഹിറ, ദാഖിലിയ, മസ്കത്ത്, തെക്ക്-വടക്കന്‍ ശര്‍ഖിയ മേഖലകളിലെല്ലാം മഴ പെയ്‌തേക്കാം. ഒമാന്‍ തീരത്ത് കടല്‍ സാമാന്യം പ്രക്ഷുബ്ധമായിരിക്കുമെന്നും . തിരമാലകള്‍ രണ്ടു മീറ്റര്‍ വരെ ഉയരുവാനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം യുഎഇയിലെ വിവിധ മേഖലകളിൽ മഴ ശക്തമാകാൻ സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. . ബുധനാഴ്ച ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുവാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നു അധികൃതർ അറിയിച്ചു. വടക്കൻ എമിറേറ്റുകളിലെ ചിലയിടങ്ങളിൽ ഇന്നലെയും മഴയുണ്ടായി.

Also read : കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button