Latest NewsNewsIndia

ജെഎന്‍യുവിലെ പോലീസ് നടപടിക്കെതിരെ സീതാറാം യെച്ചൂരി

ന്യൂ ഡൽഹി : ജെഎന്‍യുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിനെതിരായ പോലീസ് നടപടിക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി മോഡല്‍ അടിയന്തരാവസ്ഥയാണ് ജെഎന്‍യുവില്‍ നടത്തുന്നത്. ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും സീതാറാം യെച്ചൂരി പറഞ്ഞു. അതോടൊപ്പം തന്നെ യുഎപിഎ വിഷയത്തില്‍ സിപിഎം നിലപാട് വീണ്ടും ആവർത്തിച്ചു. സിപിഎം യുഎപിഎയ്‍ക്ക് എതിരാണ്. പക്ഷെ രാജ്യത്ത് യുഎപിഎ നിലനിൽക്കുന്നുണ്ട്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരാണ് അധികവും യുഎപിഎയുടെ ഇരകളാകുന്നത്. കേരളത്തിലെ പാർട്ടി നേതാക്കൾക്ക് യുഎപിഎയിലുള്ള പാർട്ടി നിലപാട് നന്നായി അറിയാമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.

ഡിസംബറില്‍ കേന്ദ്രസര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് സിപിഎം ഒരുങ്ങുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സർക്കാർ പൊതുനിക്ഷേപം ഉയർത്താനുള്ള നടപടി സ്വീകരിക്കണം. എന്നാൽ സർക്കാർ സ്വകാര്യ വൽക്കരണത്തിനാണ് ഊന്നൽ നല്‍കുന്നതെന്നും യെച്ചൂരി വിമർശിച്ചു.

Also read : ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷം : 54 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

അതേസമയം ജെഎൻയു വിദ്യാർത്ഥികൾ നടത്തിയ പാർലമെന്‍റ് മാർച്ചിൽ സംഘർഷാവസ്ഥ. പ്രധാന ഗേറ്റ് കടന്നെത്തിയ വിദ്യാർത്ഥികളെ പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തകർത്ത മുന്നോട്ട് വരാൻ ശ്രമിച്ചതോടെ പോലീസും, വിദ്യാർത്ഥികളും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂണിയൻ നേതാവ് ഐഷി ഘോഷടക്കം 54 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. പോലീസും വിദ്യാർത്ഥികളും തമ്മിൽ നിലവില്‍ സംഘർഷം തുടരുകയാണ്. സംഘർഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Also read : ശബരിമല യുവതീ പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാര്‍ട്ടി നയമെന്ന് സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button