KeralaLatest NewsNews

ശ്രീകുമാർ മേനോനെതിരായ മഞ്ജുവിന്റെ പരാതി; ഒ​ടി​യ​ന്‍’ സി​നി​മ​യു​ടെ സെ​റ്റി​ലു​ണ്ടാ​യി​രു​ന്നവരുടെ മൊഴിയെടുക്കും

തൃ​ശൂ​ര്‍: സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോനെതിരായ നടി മഞ്ജു വാര്യരുടെ പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. ‘ഒ​ടി​യ​ന്‍’ സി​നി​മ​യു​ടെ സെ​റ്റി​ൽ കേ​ക്ക് മു​റി​ച്ച​പ്പോ​ഴു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രെ​യും വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചിന്റെ നീക്കം. നേ​ര​ത്തെ, നി​ര്‍​മാ​താ​വ് ആ​ന്റ​ണി പെ​രുമ്പാ​വൂ​ര്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍ട്രോള​ര്‍ സ​ജി സി.​ജോ​സ​ഫ്, മ​ഞ്ജു വാ​രി​യ​രു​ടെ ഓ​ഡി​റ്റ​ര്‍, മ​ഞ്ജു ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി രേ​ഖ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി കൈ​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Read also: സംവിധായകനെതിരായ കേസ്: അന്വേഷണ സംഘം മഞ്ജു വാര്യറുടെ മൊഴിയെടുത്തു

സി​നി​മ​യു​ടെ സെ​റ്റി​ല്‍ കേ​ക്ക് മു​റി​ക്കു​ന്ന​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെന്ന് മഞ്ജുവിന്റെ പരാതിയിൽ പറയുന്നുണ്ട്. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​രം​ഗം വി​ട്ട മ​ഞ്ജു​വാ​ര്യ​ര്‍​ക്ക് ക​ല്ല്യാ​ണ്‍ ജ്വ​ല്ലേ​ഴ്സി​ന്‍റെ പ​ര​സ്യ​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത് ശ്രീ​കു​മാ​ര്‍ മേ​നോ​നാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button