KeralaLatest NewsIndia

താന്‍ പണ്ടൊരു മോഷണം നടത്തിയെന്നും മോഷ്ടിച്ചത് ഏത്തവാഴക്കുലയാണെന്നും മന്ത്രി സുധാകരന്റെ വെളിപ്പെടുത്തല്‍

പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.

ആലപ്പുഴ: സ്വന്തം വല്യമ്മാവന്റെ പുരയിടത്തില്‍നിന്ന് ഏത്തവാഴക്കുല മോഷ്ടിച്ചിട്ടുണ്ടെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ജില്ലാ ജയിലില്‍ ജയില്‍ ക്ഷേമദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോളാണ് നന്നേ ചെറുപ്പത്തില്‍ നടത്തിയ മോഷണം മന്ത്രി വെളിപ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വന്ന വല്യമ്മാവന്റെ വീട്ടില്‍ നിന്ന് വെളുപ്പിന് കുലവെട്ടിയതും തെളിവ് നശിപ്പിച്ചതുമൊക്കെ മന്ത്രി വിശദീകരിച്ചു.

“വെളുപ്പിന് മൂന്നുമണിക്കാണ് കുലവെട്ടിയത്. അത് വീട്ടില്‍ കൊണ്ടുപോയിവെച്ചു. തണ്ടും മറ്റുമൊക്ക കുഴിച്ചുമൂടി. കുല ഒരാഴ്ചയോളം പുഴുങ്ങിയും പഴുപ്പിച്ചുമൊക്കെ സുഖമായി കഴിച്ചു. അന്ന് സിബിഐ അന്വേഷണമൊന്നുമുണ്ടായില്ല. ആരും പിടിച്ചുമില്ല”, മന്ത്രി പറഞ്ഞു.ഒരു കുറ്റം ചെയ്തുവെന്ന് വിചാരിച്ച്‌ ജീവിതം മുഴുവന്‍ കുറ്റവാളിയാകുന്ന രീതി ഇന്ന് നമ്മുടെ നാട്ടിലില്ലെന്നും ജയില്‍ നിയമങ്ങള്‍ അനുസരിക്കണമെന്നല്ലാതെ മറ്റെല്ലാ അവകാശങ്ങളുമുള്ളവരാണ് ജയില്‍ അന്തേവാസികളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരും ഒപ്പം ആയതോടെ ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്, സന്നിധാനത്ത് റിക്കോര്‍ഡ് ഭക്തര്‍

ഇന്ന് ഇത്തരം ചെറിയ കാര്യത്തിനുപോലും അറസ്റ്റ് ഉണ്ടാകുന്നുണ്ടെന്നും പാവപ്പെട്ടവരുടെ ചെറിയ കുറ്റകൃത്യങ്ങള്‍പോലും വളരെ പെട്ടെന്ന് പിടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. സ്വാധീനമുള്ളവരും പണക്കാരും എന്തു കുറ്റംചെയ്താലും ആരുമറിയില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button