KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി പകൽ സമയം വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല

കൊച്ചി: സിയാൽ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവെ നവീകരണ പദ്ധതി ആരംഭിക്കുന്നത് മൂലം 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാന സർവീസുകൾ ഉണ്ടായിരിക്കില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവെ അടച്ച് വൈകിട്ട് ആറിനു തുറക്കും. സർവീസുകളെല്ലാം പകൽ സമയത്തേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. ഒരു രാജ്യാന്തര സർവീസും അഞ്ച് ആഭ്യന്തര സർവീസുകളും മാത്രമാണു റദ്ദാക്കിയിട്ടുള്ളത്. റൺവെ റീ-സർഫസിങ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പുതന്നെ സിയാൽ ആസൂത്രണം തുടങ്ങിയിരുന്നു.

Read also: യു.എ.ഇയില്‍ പുതിയ വിമാനക്കമ്പനി: ആദ്യ വിമാനം അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ പറന്നുയരും

റൺവെ, ടാക്‌സി ലിങ്കുകൾ എന്നിവയുൾപ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റർഭാഗത്താണ് റീ-സർഫിങ് ജോലികൾ നടക്കുന്നത്. സമാന്തരമായി റൺവെയുടെ ലൈറ്റിങ് സംവിധാനം നിലവിലെ കാറ്റഗറി-1 വിഭാഗത്തിൽ നിന്ന് കാറ്റഗറി-3 വിഭാഗത്തിലേയ്ക്ക് ഉയർത്തുന്ന പ്രവർത്തനവും നടക്കും. യാത്രക്കാർക്ക് പരമാവധി സേവനം ഉറപ്പുവരുതുന്നതിന്റെ ഭാഗമായി കസ്റ്റംസ്, ഇമിഗ്രേഷൻ, ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഏജൻസികൾ, സിഐഎസ്എഫ് എന്നീ വിഭാഗങ്ങളുടെ സഹകരണം സിയാൽ ഉറപ്പാക്കിയിട്ടുണ്ട്. 100 സുരക്ഷാ ഭടൻമാരെ കൂടി സിഐഎസ്എഫ് അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button