Latest NewsNewsIndia

ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന

ന്യൂഡൽഹി: ഫീസ് വർധനയുടെ പേരിൽ ജെഎൻയുവിലെ ഇടത് വിദ്യാർത്ഥികൾ അഴിച്ചു വിട്ട സമരത്തിനു പിന്നിൽ രാഷ്ട്ര വിരുദ്ധ- മാവോയിസ്റ്റ് ശക്തികൾ ഉണ്ടെന്ന് സൂചന. ഫീസ് വർദ്ധനവ് പിൻവലിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് പ്രസ്താവിച്ചെങ്കിലും പ്രകടനത്തിൽ മുഴങ്ങിക്കേട്ടത് കശ്മീരിനു സ്വാതന്ത്ര്യം വേണമെന്നും മറ്റുമുള്ള രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായിരുന്നു. രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികൾ അഴിച്ചുവിട്ട ആക്രമണത്തിനെതിരെ അദ്ധ്യാപകർ തന്നെ രംഗത്ത് വന്നിട്ടുണ്ട്.

ക്യാമ്പസിൽ വിദ്യാർത്ഥികൾ വനിതാ അദ്ധ്യാപികയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഫീസ് വർദ്ധനയ്ക്കെതിരെ , സർവകലാശാലയ്ക്കെതിരെ നടന്ന സമരത്തിൽ കശ്മീർ വലിച്ചിഴയ്ക്കാൻ കാരണമെന്താണെന്ന സംശയവും അധ്യാപകർ ഉന്നയിച്ചു.

ALSO READ: ‘പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും കാനം രംഗത്ത്

സമരത്തിനിടയിൽ തിരിച്ചറിയാൻ കഴിയാത്ത അക്രമകാരികളുണ്ടെന്ന് പൊലീസും സ്ഥിരീകരിച്ചിരുന്നു. ഇവർക്കെതിരെ എഫ് ഐ ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഈ അക്രമകാരികളാണ് ക്യാമ്പസ്സിലെ വിവേകനാന്ദ പ്രതിമയ്ക്ക് മേൽ പെയിന്റൊഴിച്ചതെന്നും അദ്ധ്യാപകർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button