KeralaLatest NewsNews

‘പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും കാനം രംഗത്ത്

ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും കാനം പറഞ്ഞു

കോഴിക്കോട്: ‘പശ്ചിമഘട്ടത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്ന മാവോവാദികള്‍ അതിഭയങ്കര പ്രശ്‌നക്കാരൊന്നുമല്ല, യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്’; മാവോവാദത്തെ അനുകൂലിച്ച് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രംഗത്ത്. യു.എ.പി.എ കേസില്‍ പോലീസിനെ പരിഹസിക്കുന്ന നിലപാടാണ് കാനം കൈക്കൊണ്ടത്. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും കാനം പറഞ്ഞു. കരിനിയമങ്ങള്‍ക്കെതിരെ എ.ഐ.വൈ.എഫ് കോഴിക്കോട് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.

ചീഫ് സെക്രട്ടറിയുടെ ലേഖനം കേരളത്തെ അപമാനിക്കുന്നതാണ്. പോലീസുകാര്‍ക്ക് അവരുടേതായ ലക്ഷ്യമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയെയായിരുന്നു എങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാവുമായിരുന്നില്ല. കേന്ദ്രത്തില്‍ നടത്തുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. 1967 ലും 70 ലുമുള്ള മാവോവാദികളുമായാണ്‌ നിലവിലുള്ള മാവോവാദികളെ താരതമ്യപ്പെടുത്തുന്നത്. പഴയ നക്‌സലുകള്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് വന്നു. അത് സന്ധി സംഭാഷണത്തിന്റെ ഫലമാണ്.

ALSO READ: ഉടുമ്പൻചോലയിൽ ബിജെപി പ്രവർത്തകനെ സിപിഎമ്മുകാർ തല്ലിച്ചതച്ചു

മാവോവാദികളെ വെടിവെച്ച് കൊല്ലുന്നതിന് പകരം അവരെ ജനാധിപത്യ ക്രമത്തിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. കോടതികള്‍ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിന് പകരം ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണെന്നും കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button