KeralaLatest NewsNews

ഭാര്യ ഗതാഗതകുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ശിക്ഷിച്ച് ഡിജിപി

തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍ ഭാര്യ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ ശാസിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തി ശാസിക്കുകയും തുടര്‍ന്ന്‍ രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിക്കുകയും ചെയ്‌തു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ ഓഫീസില്‍ നിന്ന് പറഞ്ഞുവിട്ടത്.

Read also: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൊലീസ് നിയന്ത്രണങ്ങളെ കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ ചാക്ക ഭാഗത്താണു ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗവര്‍ണര്‍ക്ക് വിമാനത്താവളത്തിലേക്ക് പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നായിരുന്നു ഉദ്യോഗസ്ഥരോട് ഡിജിപിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button