KeralaLatest NewsNews

‘അച്ഛന്‍ പൂര്‍ത്തിയാക്കാതെ പോയ സ്വപ്നങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കും..’ ലാല്‍സന്റെ മകന് ഇന്ന് പിറന്നാള്‍

മലയാളികള്‍ക്ക് ഏറെ സുപരിചതനായിരുന്ന ലാല്‍സണ്‍ പോളിന്റെ മകന്റെ പിറന്നാളായിരുന്നു ഇന്ന്. ലാല്‍സണിന്റെ മരണത്തിന്റെ ഞെട്ടലില്‍ നിന്നും സുഹൃത്തുക്കള്‍ ഇതുവരെ മോചിതരായിട്ടില്ല. ലാല്‍സന്‍ പകര്‍ന്നു നല്‍കിയ വേദന ഹൃദയങ്ങളിലേക്ക് പടര്‍ന്നു കയറുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം തന്നെയുണ്ട് സുഹൃത്തുക്കള്‍. ലാല്‍സന്റെ പ്രിയമകന്‍ ഇവാന്‍, അച്ഛനില്ലാത്ത പിറന്നാള്‍ ദിനത്തില്‍ ഒന്നുമറിയാതെ നിഷ്‌കളങ്കമായി പുഞ്ചിരിക്കുകയാണ്. കാന്‍സര്‍ പോരാളികളുടെ കൂട്ടായ്മയായ ‘അതിജീവനത്തില്‍’ കാന്‍സര്‍ പോരാളിയായ നന്ദു ഇവാനെ കുറിച്ച് പറഞ്ഞതിങ്ങനെ.

‘ഞങ്ങളുടെ ജീവനാഡിയും വെളിച്ചവും ആയ ലാല്‍സന്‍ ചേട്ടന്റെ മകന്റെ പിറന്നാളാണ് ഇന്ന്..എല്ലാവരും പിറന്നാള്‍ ഉമ്മകള്‍ കൊണ്ട് ഇവാന്‍ ലാല്‍സനെ ചേര്‍ത്തു പിടിക്കണം..അച്ഛന്‍ പൂര്‍ത്തിയാക്കാതെ പോയ സ്വപ്നങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കും..ഞങ്ങളുടെ പൊന്നുമോനാണ് അതിജീവനത്തിന്റെ ഭാവിയിലെ തേരാളി. അച്ഛന്റെ വേദന കണ്ടു വളര്‍ന്ന അവന്‍ വേദനിക്കുന്നവരുടെ ശബ്ദം ആകും ‘ നിരവധി പേര്‍ ഇവാന് ആശംസകളുമായി എത്തി.

ഞങ്ങളുടെ ജീവനാഡിയും വെളിച്ചവും ആയ ലാൽസൻ ചേട്ടന്റെ മകന്റെ പിറന്നാളാണ് ഇന്ന്..എല്ലാവരും പിറന്നാൾ ഉമ്മകൾ കൊണ്ട് ഇവാൻ…

Nandu Mahadeva यांनी वर पोस्ट केले सोमवार, १८ नोव्हेंबर, २०१९

Tags

Related Articles

Post Your Comments


Back to top button
Close
Close