Latest NewsIndia

ബിജെപിയോട് ചേരാന്‍ താല്പര്യമുണ്ടെന്ന സൂചന നൽകി കുമാരസ്വാമി: ശിവസേനയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസിന് ഒളിയമ്പ്

ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം.

ബംഗളൂരു: ബിജെപിയുമായി ചേരുന്നതിന് തന്റെ പാര്‍ട്ടിക്ക് താല്‍പര്യകുറവൊന്നുമില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്‌.ഡി.കുമാരസ്വാമി. ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ ആ സമയത്ത് ജെഡിഎസിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്ന് എല്ലാവര്‍ക്കുമറിയാം.

അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച്‌ സംസാരിക്കുന്നവരാണ് എന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സിദ്ധരാമയ്യക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു.എല്ലാ പാര്‍ട്ടികളും അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവസരവാദ രാഷ്ട്രീയമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അയ്യപ്പന്‍മാര്‍ക്ക് സിപിഎം വക അന്നദാനം; പന്തലിട്ട് അന്നദാനം നടത്തി ലോക്കല്‍ കമ്മിറ്റി

അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജെഡിഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ ഇത്തരത്തിലുള്ള മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button