KeralaLatest NewsIndia

അയ്യപ്പന്‍മാര്‍ക്ക് സിപിഎം വക അന്നദാനം; പന്തലിട്ട് അന്നദാനം നടത്തി ലോക്കല്‍ കമ്മിറ്റി

വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞാണ് ഇത്തവണത്തെ മണ്ഡലക്കാലം.

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം മികച്ച രീതിയിലാണ് ഇത്തവണ പുരോ​ഗമിക്കുന്നത്. സര്‍ക്കാര്‍ നിലപാടുകളും വിശ്വാസികള്‍ക്കൊപ്പം ആയതോടെ പ്രതിഷേധക്കാരും ഇപ്പോൾ ശാന്തരായി. അതുകൊണ്ടു തന്നെ വിവാദങ്ങളും പ്രതിഷേധങ്ങളും ഒഴിഞ്ഞാണ് ഇത്തവണത്തെ മണ്ഡലക്കാലം.

അയ്യപ്പ ഭക്തർക്കായി ഇടത്താവളങ്ങൾ ഒരുക്കിയും യാത്ര സൗകര്യങ്ങൾ ഉറപ്പാക്കിയും സ്ത്രീ പ്രവേശനം സാധ്യമാകാതെ ഇരിക്കുന്നതിൽ ശ്രദ്ധ കൊടുത്തും വളരെ ശ്രദ്ധാപൂര്വമാണ് സിപിഎമ്മിന്റെ ചുവടുവെപ്പ്.അതിനിടെ അയ്യപ്പന്‍മാര്‍‌ക്ക് അന്നദാനം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റിയും സജീവമായി. പത്തനംതിട്ടയിലെ പെരിങ്ങനാട് സിപിഎം ലോക്കല്‍ കമ്മിറ്റിയാണ് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷന് സമീപം കഞ്ഞി സദ്യ നടത്തിയത്.

മുസ്‌ലിംവിരുദ്ധ നിലപാടില്‍ സി.പി.എം സംഘപരിവാരത്തിന്റെ തനിപ്പകര്‍പ്പാവുന്നു: പോപുലര്‍ ഫ്രണ്ട്

സാധാരണ പത്തനംതിട്ട ജില്ലയില്‍ ഇത്തരം സദ്യാലയങ്ങള്‍ പതിവാണെങ്കിലും സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞി സദ്യ വേറിട്ട കാഴ്ചയായി. സിപിഎം അടൂര്‍ ഏരിയാ സെക്രട്ടറി അഡ്വ. മനോജാണ് അന്നദാനം ഉദ്ഘാടനം ചെയ്തത്. കഞ്ഞീം പയറും അച്ചാറുമാണ് അയ്യപ്പന്‍മാര്‍ക്ക് ഭക്ഷണമായി ഒരുക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button