Latest NewsKeralaNews

ശബരിമല തീർത്ഥാടനം: അയ്യപ്പ ഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു

പത്തനംത്തിട്ട: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി അക്ഷയ്, അങ്ങാടിപദവ് സ്വദേശി മോനപ്പ മേസ്ത്രി, ബജ്ജ സ്വദേശി കിശൻ എന്നിവരാണ് മരിച്ചത്. ശബരിമല, തിരുപ്പതി ദർശനം കഴിഞ്ഞ് മടങ്ങവേ ദേശീയപാതയിൽ ഗുഡെ മാരനഹള്ളിയിൽവച്ചാണ് അപകടമുണ്ടായത്.

ALSO READ: ഇടുക്കിയില്‍ പണിമുടക്ക് ദിനത്തില്‍ കട തുറന്ന മെഡിക്കല്‍ ഷോപ്പുകാരന് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനം

രാഘവേന്ദ്ര, കേശവ, ചന്ദ്രശേഖർ, മഹാബല, ബാലകൃഷ്ണ എന്നിവരാണ് ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പുലർച്ചെ കുദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button