PathanamthittaKeralaNattuvarthaLatest NewsNews

ശബരിമല അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണമാല സമര്‍പ്പിച്ച് ഭക്തന്‍

പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. വിദേശത്ത് ബിസിനസ് ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ്, ശബരിമലയിൽ വഴിപാടായി സ്വര്‍ണമാല സമര്‍പ്പിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ സുഹൃത്തിനൊപ്പം ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു. 862 ഗ്രാം സ്വര്‍ണത്തിന്റെ വിപണി വിലയും, ആറ് ശതമാനം പണിക്കൂലിയും കണക്കാക്കിയാല്‍ മാലയ്ക്ക് 44.98 ലക്ഷം രൂപ വില വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button