KeralaLatest NewsNews

എന്തിനാണ് ഈ വഴിയരികില്‍ നാട്ടിയ പോസ്റ്റ് പോലെ അയ്യപ്പന്‍റെ നടയില്‍ ചെന്ന് ഇങ്ങനെ നിക്കുന്നത്? – കുറിപ്പ് വൈറൽ

എം.വി ഗോവിന്ദൻ ക്ഷേത്രനടയിൽ കൈയും കെട്ടി നിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. സി.പി.എം നേതാക്കൾ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ സന്ദർശിക്കുമ്പോൾ കാണിക്കുന്ന നിഷേധാത്മക പെരുമാറ്റങ്ങൾക്കെതിരെ മുൻപും പലതവണ സോഷ്യൽ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ, അയ്യപ്പന് മുന്നിൽ പോയി ഭക്തിയില്ലാതെ നിൽക്കുന്ന സി.പി.എം നേതാക്കൾക്കെതിരെ യുവരാജ് ഗോകുൽ രംഗത്ത്.

‘എന്തിനാണ് ഈ വഴിയരികില്‍ നാട്ടിയ പോസ്റ്റ് പോലെ അയ്യപ്പന്‍റെ നടയില്‍ ചെന്ന് ഇങ്ങനെ നില്‍ക്കണതോ എന്തോ….തൊഴണ്ട…. തീര്‍ത്ഥം വേണ്ട…. ദീപാരാധന നടത്തിയ ദീപം വേണ്ട….എന്നാല്‍ പിന്നങ്ങോട്ടോ ഇങ്ങോട്ടൊ മാറി നിന്നൂടെ’, യുവരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

യുവരാജിന്റെ പോസ്റ്റിന് താഴെ നേതാക്കളെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘എന്നിട്ടും ഇവന്‍മാര്‍ക്ക് വോട്ടുചെയ്യുന്ന മണ്ടന്‍ ഹിന്ദുക്കളാണ് ഹൈന്ദവരുടെ ശവക്കുഴി തോണ്ടുന്നത്. കമ്യൂണിസത്തിലൂടെ മേലനങ്ങാതെ സുഖമായി ജീവിക്കാമെന്ന് ഇവർ കരുതുന്നു’വെന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

‘വിശ്വാസമില്ല പിന്നെന്തിനാണ് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാനായി പോയി മുന്നിൽ നിൽക്കുന്നത്? മാറി നിന്നൂടെ, ഒരു സെക്കന്റെങ്കിലും തൊഴുതാൽ മതി എന്ന് കരുതി കഷ്ടപ്പെട്ട് വരുന്ന പത്തു ഭക്തർക്കെങ്കിലും അത്രയും സ്ഥലം ഉപകാരപ്പെടുമായിരുന്നു. വല്ലാത്തൊരു ഗതികേട് തന്നെ. ശബരിമല അയ്യപ്പ കർമ്മസമിതി ഒരു നല്ല ടെക്നിക്കൽ ടീമിനെ ആദ്യം ഉണ്ടാക്കുക, കലാകാരന്മാരും വിശ്വാസികളും സന്യാസിവര്യന്മാരുമെല്ലാം അതിൽ ഉണ്ടാകണം. അവർ ശബരിമലയ്ക്ക് ഒരു നല്ല മാർഗ്ഗരേഖ ഉണ്ടാക്കട്ടെ. കമ്മ്യൂണിസ്റ്റ്‌ സർക്കാരിന് പൈസ മാത്രം മതി, അവിടുത്തെ പവിത്രത ഒരിക്കലും മനസ്സിലാക്കാൻ ആകില്ല. ഇനിയെങ്കിലും ഒരു നല്ല മാറ്റം പ്രതീക്ഷിക്കുന്നു’, ഇങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button