Latest NewsNewsIndia

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്: വോ​ട്ടെ​ണ്ണ​ല്‍ പുരോഗമിക്കുന്നു; ഏറ്റവും പുതിയ ലീഡ് നില

ജയ്പൂര്‍•രാജസ്ഥാനിലെ 49 മുനിസിപ്പല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച ആരംഭിച്ചു. കർശന സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറഞ്ഞു.

വോ​ട്ടെ​ണ്ണ​ല്‍ പുരോഗമിക്കുകയാണ്. 12 മണി വരെയുള്ള വിവരമനുസരിച്ച് കോൺഗ്രസ് 495 വാർഡുകളിലും ബിജെപി 392 ലും വിജയിച്ചു. മൊത്തം 2,105 വാർഡുകളിൽ 191 എണ്ണത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥികള്‍ നേടിയത്. 11 നിയോജകമണ്ഡലങ്ങളിൽ ബിഎസ്പിയും രണ്ട് സീറ്റുകളില്‍ സിപിഐ(എം) ഉം വിജയിച്ചു.

ശനിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 72 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. അജ്മീർ ജില്ലയിലെ നസിരാബാദ് മുനിസിപ്പാലിറ്റിയിൽ പരമാവധി പോളിംഗ് 91.67 ശതമാനവും മൊത്തം പോളിംഗ് 71.53 ശതമാനവുമാണ്. ഉദയ്പൂർ മുനിസിപ്പൽ കോർപ്പറേഷനിലാണ് ഏറ്റവും കുറവ് പോളിംഗ്. 53 ശതമാനം.

നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങങ്ങളിലെ ചെയർമാനും ഡെപ്യൂട്ടി ചെയർമാനുമായുള്ള തിരഞ്ഞെടുപ്പ് യഥാക്രമം നവംബർ 26, 27 തീയതികളിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button