KeralaLatest NewsNews

ശബരിമല ദര്‍ശനം: 12 കാരിയെ തടഞ്ഞു

പമ്പ•ശബരിമല ദര്‍ശനത്തിന് പിതാവിനൊപ്പം എത്തിയ 12 വയസുകാരിയെ പോലിസ് തടഞ്ഞു. തമിഴ്നാട്ടിലെ ബേലൂരില്‍ നിന്നെത്തിയ സംഘത്തിനൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെയാണ് പമ്പയില്‍ വച്ച് പോലിസ് തടഞ്ഞത്. രേഖകള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയ്ക്ക് 10 വയസിന് മുകളില്‍ പ്രായമുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ പമ്പയില്‍ തടഞ്ഞുവെക്കുകയും പിതാവിനെ സന്നിധാനത്തേക്ക് കടത്തിവിടുകയും ചെയ്തു.

കോടതി വിധിയില്‍ അവ്യക്ത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ 10 വയസിനുമുകളിലേക്കും 50 വയസിന് താഴേക്കുമുള്ള സ്ത്രീകളെ കയറ്റിവിടേണ്ടതില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്ന് പോലിസ് കര്‍ശന പരിശോധന നടത്തിയ ശേഷമാണ് സന്നിധാനത്തേക്ക് ആളുകളെ കയറ്റിവിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button