KeralaMusic AlbumsLatest NewsNewsEntertainment

‘സ്വാഗതം കൃഷ്ണാ…’ ഹൃദയസ്പര്‍ശിയായ കൃഷ്ണ ഗീതവുമായി നിറ ദീപം

https://youtu.be/x6jyTeCD2-Y

ഭക്തി പുരസരം വിളിച്ചാല്‍ വിളികേള്‍ക്കാത്ത ഭഗവാനുണ്ടോ? അതും ഭക്തന് ഏറ്റവും പ്രിയപ്പെട്ട കൃഷ്ണഭഗവാനെ. കൃഷ്ണഭഗവാനെ ധ്യാനിച്ചും ഭജനകളാല്‍ സ്തുതിച്ചും കഴിയുന്നവര്‍ക്കായിതാ ഹൃദയസ്പര്‍ശിയായ ഒരു കൃഷ്ണ ഗീതം. ഈസ്റ്റ് കോസ്റ്റിന്റെ നിറദീപം എന്ന ആല്‍ബത്തിലെ ‘ സ്വാഗതം കൃഷ്ണാ…ശരണാഗതം കൃഷ്ണാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപിക വര്‍മ്മയുടെ ആലാപനത്തില്‍ കൃഷ്ണ ഭക്തിഗാനം ഏറെ ഹൃദയഹാരിയാണ്.

ഭക്തിനിര്‍ഭരമായ ഗാനം സംവിധാനം ചെയ്തത് ഈസ്റ്റ് കോസ്റ്റ് വിജയനാണ്. കര്‍ണാടക സംഗീതത്തിലെ പ്രസിദ്ധനായ വാഗ്ഗേയകാരനായ ഊത്തുക്കാട് വെങ്കടസുബ്ബയ്യരാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. പ്രധാനമായും കൃഷ്ണ ഭക്തിഗാനങ്ങള്‍ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ ഹൃദ്യമായ ഈ കൃഷ്ണഗീതം മോഹനം രാഗത്തിലാണ്. അനില്‍നായരാണ് ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരം. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button