USALatest NewsNews

നിലപാട് മാറ്റം: വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് അമേരിക്ക

ന്യൂയോർക്ക്: പശ്ചിമേഷ്യന്‍ സംഘര്‍‌ഷത്തില്‍ അമേരിക്ക തങ്ങളുടെ പഴയ നിലപാട് മാറ്റി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അധിനിവേശം നിയമപരമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. നാലു ദശാബ്ദമായി തുടരുന്ന നയമാണ് ട്രംപ് ഭരണകൂടം തിരുത്തിയത്. ശക്തമായ പ്രതിഷേധവുമായി പലസ്തീന്‍ നേതാക്കള്‍ രംഗത്തെത്തി. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തെ രാജ്യാന്തര നിയമലംഘനമായി കണക്കാക്കാനാവില്ലെന്ന് പോംപെയോ പറഞ്ഞു.

അതേസമയം, ചരിത്രപരമായ തെറ്റിനെ അമേരിക്ക തിരുത്തിയെന്ന് നെതന്യാഹു പറഞ്ഞു. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ ഇസ്രയേല്‍ മൂന്നാം വട്ട തിരഞ്ഞെടുപ്പിലേക്ക് പോകാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ സഹായിക്കാനാണ് അമേരിക്കന്‍ നീക്കമെന്നാണ് സൂചന.

ALSO READ: ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വീണ്ടും ഇന്ത്യന്‍ പ്രവാസിക്ക് വിജയം

വെസ്റ്റബാങ്കിലെ ഇസ്രയേല്‍ അധിനിവേശം രാജ്യാന്തര നിയമലംഘനമാണെന്നാണ് യുഎന്നിന്‍റെയും രാജ്യാന്തര നീതിന്യായ കോടതിയുടെയും നിലപാട്. ഇസ്രയേല്‍ പലസ്തീന്‍ തര്‍ക്കപരിഹാരത്തിനുള്ള പ്രധാനവിലങ്ങു തടിയും വെസ്റ്റ്ബാങ്കിലെ ഇസ്രയേല്‍ അധിനിവേശമാണ്. രാജ്യാന്തര ചട്ടങ്ങള്‍ തിരുത്താന്‍ അമേരിക്കയെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു പലസ്തീന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് നബീല്‍ അബു റുദൈന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button