Latest NewsKeralaIndia

ബന്ധുക്കളും വീട്ടുകാരും അകറ്റി നിർത്തുന്നു: ടിവിചാനലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ : അഭിനയമെന്ന് സോഷ്യൽ മീഡിയ

കോടതി ഉത്തരവ് വാങ്ങി താൻ സ്വന്തം വീട്ടിൽ പ്രവേശിച്ചെങ്കിലും തന്റെ ഭർത്താവും മക്കളും വീടുവിട്ടു മറ്റൊരു വാടക വീട്ടിലേക്ക് പോയി.

തിരുവനന്തപുരം: ശബരിമലയില്‍ ആചാരലംഘനം നടത്തി സന്നിധാനത്ത് ഒളിച്ചുകയറിയ കനകദുര്‍ഗ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ടിവി ചാനലിന് മുന്നിലെത്തി. ബിബിസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ താന്‍ ഇപ്പോള്‍ നേരിടുന്ന അവഗണനയിലും ഒറ്റപ്പെടലിലും വെറുപ്പിലും വേദനിച്ചു കരഞ്ഞത്. ബന്ധുക്കളും നാട്ടുകാരും മക്കളും ആരും തന്നോട് മിണ്ടാറുപോലുമില്ലെന്നാണ് അവർ പറയുന്നത്. കോടതി ഉത്തരവ് വാങ്ങി താൻ സ്വന്തം വീട്ടിൽ പ്രവേശിച്ചെങ്കിലും തന്റെ ഭർത്താവും മക്കളും വീടുവിട്ടു മറ്റൊരു വാടക വീട്ടിലേക്ക് പോയി.

ഇതോടെ ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ് താനെന്നു അവർ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.തനിക്ക് ഇപ്പോള്‍ തന്റെ കുടുംബമോ ഭര്‍ത്താവിന്റെ കുടുംബമോ ഇല്ല. ശബരിമല സംഭവത്തിനു ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം ഭര്‍ത്താവിന്റെ അമ്മ തന്നെ മര്‍ദിച്ചിരുന്നു.ശനിയും ഞായറും മാത്രമായിരുന്നു മക്കളെ കാണാന്‍ സാധിച്ചത്. എന്നാല്‍, വിവാഹമോചനത്തിനു ശേഷം അതിനു ഭര്‍ത്താവ് സ്റ്റേ വാങ്ങി. എനിക്കിപ്പോള്‍ മക്കളെ കാണാന്‍ സാധിക്കുന്നില്ലെന്നും കനകദുര്‍ഗ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. കൂട്ടുകാര്‍ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം.

പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ മൃതദേഹം വേണ്ടെന്നു അമ്മ സ്വര്‍ണമേരി

കോടതി വിധി അനുസരിച്ചാണ് ശബരിമലയ്ക്കു പോയത്. സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടം കൂടിയായിരുന്നു അത്. എനിക്കു ശേഷവും നൂറു കണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയാറായിരുന്നു. എന്നാല്‍, തന്റെ അവസ്ഥ കണ്ടു പലരും പേടിച്ചു പിന്മാറിയെന്നും കനകദുര്‍ഗ പറഞ്ഞു. ശബരിമലയില്‍ നിന്നു തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും മാതാവും നിലപാടെടുത്തിരുന്നു. കനകദുര്‍ഗ്ഗ മാനസിക രോഗിയാണെന്നായിരുന്നു സഹോദരന്റെ ആരോപണം. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ ഭരത് ഭൂഷന്‍ അന്ന് പറഞ്ഞിരുന്നു.

പിന്നീട് കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി കനകദുര്‍ഗ എത്തിയപ്പോഴേക്കും മറ്റുള്ളവര്‍ വീട് വിട്ടു പോയിരുന്നു. ഇതാണ് ഇപ്പോൾ ഇവരെ തളർത്തിയിരിക്കുന്നത്. അതേസമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജറാണ് കനകദുര്‍ഗ്ഗ. അതേസമയം കനകദുർഗയുടെ അഭിനയമാണ് ഇതെല്ലാമെന്നാണ് സോഷ്യൽമീഡിയയുടെ അഭിപ്രായം. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments


Back to top button