KeralaLatest News

അടുത്തയാഴ്ച രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

നവംബറിലാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടത്

ശബരിമല: ശബരിമലയില്‍ കൂടുതല്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ. ബിന്ദുവിനേയും കനക ദുര്‍ഗയുടേയും ശബരിമല ദര്‍ശനം സാധ്യമാക്കിയ കൂട്ടായ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്നാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ പേര്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വലിയ സംഘര്‍ഷം ഉണ്ടായിട്ടും അടുത്തയാഴ്ച വീണ്ടും യുവതികളെ പ്രവേശിപ്പിക്കുമെന്നാണ് ഇവര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തയാഴ്ച രണ്ട് യുവതികളെ ശബരിമസയില്‍ എത്തിക്കുമെന്നാണ് ഇവരുടെ അറിയിപ്പ്.

നവംബറിലാണ് ഈ ഗ്രൂപ്പിന് തുടക്കമിട്ടത്. ബയോ മെഡിക്കല്‍ എന്‍ജിനീയറുമായ ശ്രേയസ് കണാരനും ഹരിയാണയില്‍ താമസിക്കുന്ന സീനയും ചേര്‍ന്നാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഇതില്‍ ശ്രേയസ് കണാരന്‍ മുന്‍ സിപിഎം പ്രവര്‍ത്തകനാണ്. കനക ദുര്‍ഗയ്ക്ക് ഫേസ്ബുക്ക് ഔക്കൗണ്ട് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരു സുഹൃത്ത് വഴി കനക ദുര്‍ഗയ്ക്ക് ഇവരുടെ നമ്പര്‍ ലഭിച്ചു. തുടര്‍ന്ന് ഡിസംബര്‍ പകുതിയോടെ ബിന്ദുവും ഈ ഗ്രൂപ്പില്‍ എത്തി. പത്തുസ്ത്രീകളും ഒപ്പം പോകാന്‍ തയ്യാറുള്ള പുരുഷന്‍മാരും ചേര്‍ന്ന് സംഘം രൂപവത്കരിച്ചു. എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. മനിതി സംഘത്തിനൊപ്പം പല ഭാഗങ്ങളില്‍നിന്നായി ശബരിമല കയറാനായിരുന്നു പദ്ധതി.

അതേസമയം ബിന്ദുവിന്റേയും കനക ദുര്‍ഗയുടേയും ആദ്യ മലകയറ്റം പരാജയപ്പെട്ടപ്പോള്‍ പോലീസ് ഇവര്‍ക്ക് സഹായം വാഗ്ദാനം നല്‍കിയിരുന്നെന്ന് ശ്രേയസ് ഒരു പ്രഖുഖ ചാനലിനോട് പറഞ്ഞു. അയല്‍സംസ്ഥാനത്ത് ഒളിവിലായിരുന്നു ഇരുവരും. ബുധനാഴ്ച വീണ്ടും ശബരിമല കയറിയ ഇവര്‍ക്കൊപ്പം നാല് പുരുഷന്‍മാരും പോലീസുകാരും ഉണ്ടായിരുന്നു. ഈ ശ്രമം പാളിയിരുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച വീണ്ടും കയറാനായിരുന്നു നീക്കം.

Tags

Post Your Comments


Back to top button
Close
Close