KeralaLatest NewsNews

ശബരിമലയില്‍ ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണം, മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതെങ്ങനെ : സുപ്രീം കോടതി

ന്യൂ ഡൽഹി : ശബരിമല ക്ഷേത്രത്തിലെ ഭരണനിര്‍വഹണത്തിനായി പ്രത്യേക നിയമം വേണം.  ഇക്കാര്യത്തിൽ ഇന്ന് തന്നെ മറുപടി നൽകണമെന്നു സുപ്രീംകോടതി നിര്‍ദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിർവ്വഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെതിരെ പന്തളം രാജകുടുംബം സമർപ്പിച്ച ഹർജിയിൽ വാദം കേട്ടപ്പോഴാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.

വർഷത്തിൽ 50 ലക്ഷത്തോളം തീർത്ഥാടകർ ശബരിമലയിൽ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യുന്നതെങ്ങനെയെന്നും, ശബരിമലയ്ക്ക് വേണ്ടി മാത്രമായി ഒരു നിയമം കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നു ചോദിച്ച കോടതി, ശബരിമലയ്ക്ക് അത്തരമൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നു വ്യക്തമാക്കി. അതോടൊപ്പം തന്നെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ഭരണഘടനാ ബെഞ്ചിന്റെ വിധി എതിരായാൽ ശബരിമലയിൽ ലിംഗ സമത്വം എങ്ങിനെ ഉറപ്പാക്കുമെന്നും ?, ഒരുപക്ഷെ ഈ വിധി എതിരായാൽ യുവതികളെ എങ്ങനെ ശബരിമലയിൽ ജീവനക്കാരായി നിയമിക്കുമെന്നും അത് തടസമാകില്ലേയെന്നും കോടതി ചോദിച്ചു.

നേരത്തെ ഈ കേസിൽ സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകനായ ജയ്‌ദീപ് ഗുപ്തയാണ് ഹാജരായിരുന്നത്. ഇന്ന് അദ്ദേഹം എവിടെയെന്ന് ചോദിച്ച കോടതി ജയ്‌ദീപ് ഗുപ്തയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇന്ന് തന്നെ ഹർജി വീണ്ടും പരിഗണിക്കാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്. മറ്റ് കേസുകൾ പരിഗണിച്ച ശേഷം ഈ കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

Also read : ശബരിമല: ഏകോപനം ശക്തമാക്കാന്‍ തീരുമാനം

2011ലാണ് ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്. കേസ് പരിഗണിക്കുന്നതിനിടെയാണ്, ശബരിമല ഉൾപ്പടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും വേണ്ടി പുതിയ നിയമം കൊണ്ട് വരുന്നത് വീണ്ടും പന്തളം രാജകുടുംബം ചോദ്യം ചെയ്തത്. തിരുവാതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമഭേദഗതി ബില്ല് 2006 ന് എതിരായാണ് ഹർജി. ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ഭരണമാറ്റങ്ങൾ വേണമെന്ന് പന്തളം രാജകുടുംബവും വാവർ പള്ളിയിൽ ഹിന്ദു പൂജാരി വേണമെന്ന ദേവപ്രശ്നത്തിലെ നിർദ്ദേശത്തെ ചോദ്യം ചെയ്തു മറ്റൊരു ഹർജിയും കേസിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button