Latest NewsNewsIndia

പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്‌ലറുടെ സഹോദരിയെപ്പോലെ : കിരണ്‍ ബേദിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി

പുതുച്ചേരി: പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി ഹിറ്റ്ലറുടെ സഹോദരിയെപ്പോലെ . കിരണ്‍ ബേദിയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി.  തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ബേദി റദ്ദാക്കുകയും സര്‍ക്കാരിന്റെ ദൈനംദിന പ്രവ ര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുകയാണെന്ന് നാരായണസ്വാമി കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി ജന്മവാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അ ദ്ദേഹം.

മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കാതെ ബേദിയില്‍നിന്നു ഫയലുകള്‍ തിരികെയെത്തുമ്‌ബോ എന്റെ രക്തസമ്മര്‍ദം ഉയരും. രാജ്യത്ത് മറ്റൊരു ഗവര്‍ണറോ ലഫ്. ഗവര്‍ണറോ ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്രഭരണ പ്രദേശത്തിന്റെയോ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാറില്ല-നാരായണസ്വാമി പറഞ്ഞു.2016ലാണു കിരണ്‍ ബേദി പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിതയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button