Latest NewsKeralaNews

നിയമസഭയിൽ നാല് എംഎൽഎമാർക്കെതിരെ നടപടിയുമായി സ്പീക്കർ : പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം , സഭ താത്കാലികമായി നിർത്തി വെച്ചു

തിരുവനന്തപുരം : പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപക്കാനിരിക്കെ കെഎസ്‌യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎൽഎമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് ശാസന. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങളുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സഭ താത്കാലികമായി നിർത്തി വെച്ചു.

ന​ട​പ​ടി ക​ക്ഷി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തെ അ​റി​യി​ച്ചി​ല്ലെ​ന്നും സ്പീ​ക്ക​ര്‍ ജ​നാ​ധി​പ​ത്യ​ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പറഞ്ഞു. പ്രതിഷേധം. നിർഭാഗ്യകരമെന്നും,നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം കാണിക്കണംമെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. സ​ഭാ ന​ട​പ​ടി​ക​ള്‍ അ​ന്ത​സി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​രാ​നാ​വി​ല്ലെ​ന്ന് സ്പീ​ക്ക​ര്‍ വ്യക്തമാക്കി.

Also read : . കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായം : പത്ത് കോടി വരെ മുതല്‍മുടക്കുള്ള ബിസിനസ് തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട : വിശദാംശങ്ങള്‍ ഇങ്ങനെ

ഇന്ന് സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു. ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയർത്താമെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാൻ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button