KeralaLatest NewsNews

സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവും മോഷണത്തിന്റേയും വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ്

ഇടുക്കി : സിസി ടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രവും മോഷണത്തിന്റേയും വിശദാംശങ്ങള്‍ പുറത്തുവിട്ട് പൊലീസ് . രാജാക്കാട് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ മോഷണ പരമ്പര ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഒരാഴ്ച മുന്‍പ് മുല്ലക്കാനത്തെ കടകളിലും കള്ള് ഷാപ്പിലും മോഷണം നടന്നതിനു ശേഷം കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷം തേക്കിന്‍കാനത്തും സമാനമായ മോഷണം നടന്നു.കഴിഞ്ഞ ദിവസം എല്ലക്കല്‍ ടൗണിലെ കടയിലും മോഷണം നടന്നു. പള്ളി ജംക്ഷനിലെ കട കുത്തി തുറന്ന് ബീഡി, സിഗരറ്റ്, ചില്ലറ തുട്ടുകള്‍ ഉള്‍പ്പെടെ ഉള്ള പണം എന്നിവ അപഹരിച്ചു.

Read Also :  മോഷണം തടയാനായി വെച്ച സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച് കള്ളൻ

വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.നേരത്തെ മുല്ലക്കാനത്തും ബുധനാഴ്ച തേക്കിന്‍കാനത്തും നടന്ന മോഷണങ്ങളിലും രാജാക്കാട് പൊലീസ് അന്വേഷണം തുടരുകയാണ്. തേക്കിന്‍കാനത്ത് ഏലയ്ക്ക സ്റ്റോറില്‍ മോഷ്ടിക്കാന്‍ എത്തിയ ആളുടെ സിസിടിവി ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ട്. മോഷ്ടാവ് ഇതര സംസ്ഥാനക്കാരന്‍ ആണ് എന്ന് സൂചന ഉണ്ട്. സ്റ്റോറില്‍ നിന്നും ഏലക്ക മോഷ്ടിച്ചിട്ടില്ല. സ്റ്റോറിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും 500 രൂപയും കവര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button