Latest NewsNewsKuwait

കുവൈറ്റ് സിറ്റി അടിമുടി മാറുന്നു

കുവൈറ്റ് സിറ്റി : കുവൈറ്റ് സിറ്റി അടിമുടി മാറുന്നു. തലസ്ഥാനനഗരിയുടെ മുഖഛായ മാറ്റത്തിന് വന്‍കിട പദ്ധതിയാണ് കുവൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. കുവൈറ്റ് സിറ്റി അര്‍ബന്‍ പ്ലാന്‍ 2030 എന്ന പേരിലാണ് നഗരവികസന പദ്ധതി . സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാകും പദ്ധതി യാഥാര്‍ഥ്യമാക്കുക. മൃഗാബി മുതല്‍ മാറിയ വരെ നീണ്ടു കിടക്കുന്ന കാപിറ്റല്‍ സിറ്റിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള ബഹുമുഖ വികസന പദ്ധതിയാണ് വിഭ ഒരുങ്ങുന്നത്. വാണിജ്യ കേന്ദ്രങ്ങളും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഉള്‍പ്പെടുന്നതാണ് നിര്‍ദിഷ്ട അര്‍ബന്‍ പ്ലാന്‍. മെട്രോ സ്റ്റേഷനുകള്‍, ആധുനികള്‍ രീതിയിലുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, നക്ഷത്ര ഹോട്ടലുകള്‍, റിക്രിയേഷന്‍ സെന്റര്‍ തുടങ്ങി ആധുനിക നഗര ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കലുക.

നഗരത്തിന്റെ ഹൃദയഭാഗങ്ങളായ അബ്ദുല്ല സ്ട്രീറ്റ്, മുബാറക് സ്ട്രീറ്റ്, മുബാറക് അല്‍ കബീര്‍ സ്ട്രീറ്റ്, ഫഹദ് സാലിം സ്ട്രീറ്റ് എന്നിവയെല്ലാം നവീകരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ കാലാനുസൃതമായി രാജ്യം കൈവരിച്ച വളര്‍ച്ച പ്രകടമാക്കുന്ന തരത്തില്‍ നഗരവല്‍കരണം നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത് അതേസമയം പൈതൃകങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി വികസനം ജനങ്ങളില്‍ നേരിട്ട് എത്തുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button