Latest NewsSaudi ArabiaNews

അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളു​ടെ ഇ​ഖാ​മ പ​ക​ർ​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു; മദ്യനിർമാണവുമായി ബന്ധപ്പെട്ട് ദമ്മാമിൽ പിടിയിലായത്  നി​ര​പ​രാ​ധിയായ  മലയാളി യുവാവ്

ദ​മ്മാം: അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളു​ടെ ഇ​ഖാ​മ പ​ക​ർ​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്യുന്നതായി റിപ്പോർട്ട്. ഒ​രു​മാ​സം​ മു​മ്പ്​ ദ​മ്മാ​മി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മ​ദ്യ​നി​ർ​മാ​ണ കേ​ന്ദ്രം വാ​ട​ക​ക്കെ​ടു​ത്ത​ത്​ നി​ര​പ​രാ​ധി​യാ​യ ചെ​റു​പ്പ​ക്കാ​ര​ന്റെ ഇ​ഖാ​മ പ​ക​ർ​പ്പിലാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. മ​ല​പ്പു​റം, പ​ന​ച്ചി​ക്ക​ൽ സ്വദേശിയായ ബാസിത് ആണ് ഇത്തരത്തിൽ പിടിയിലായത്. ഒ​മ്പ​തു​​വ​ർ​ഷ​മാ​യി ട​യോ​ട്ട​യി​ലെ ഹോ​ൾ​സെ​യി​ൽ കോ​സ്​​മ​​റ്റി​ക്​ ഷോ​പ്പി​ൽ ജോ​ലി​ചെ​യ്യുകയായിരുന്നു ബാസിത്. ബാ​സി​ത്​ ഇ​തു​വ​രെ പോ​യി​ട്ടു​​പോ​ലു​മി​ല്ലാ​ത്ത സ്​​ഥ​ല​ത്താ​ണ്​ മ​ദ്യ​നി​ർ​മാ​ണ ലോ​ബി ഇ​യാ​ളു​ടെ ഇ​ഖാ​മ പ​ക​ർ​പ്പ്​ സം​ഘ​ടി​പ്പി​ച്ച്​ കെ​ട്ടി​ട​മെ​ടു​ത്ത​ത്​. ദി​വ​സ​ങ്ങ​ളു​ടെ ജ​യി​ൽ​വാ​സ​ത്തി​നു​​ശേ​ഷം ഇ​യാ​ളു​െ​ട നി​ര​പ​രാ​ധി​ത്വം ബോ​ധ്യ​പ്പെ​ട്ട്​ ജ​യി​ൽ മോ​ചി​ത​നാ​യെ​ങ്കി​ലും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ഞെട്ടലിലാണ് യുവാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button