Latest NewsIndiaNews

സോഷ്യല്‍ മീഡിയ പരിഹസിച്ച ഗായിക റാണു മണ്ഡലിന്റെ മേക്കോവര്‍ എന്ന പ്രചരിക്കുന്നത് വ്യാജചിത്രം : യഥാര്‍ത്ഥ ഫോട്ടോ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍

കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ പരിഹസിച്ച ഗായിക റാണു മണ്ഡലിന്റെ മേക്കോവര്‍ എന്ന പ്രചരിക്കുന്നത് വ്യാജചിത്രം . യഥാര്‍ത്ഥ ഫോട്ടോ പുറത്തുവിട്ട് ഫോട്ടോഗ്രാഫര്‍.

Read Also  : സൽമാൻ ഖാന്റെ ദയവ് റെയിൽവേ പ്ലാറ്റ്‌ഫോം ഫോം ഗായികയുടെ ഉയരങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നു

ഹെവി മേക്കപ്പും തിളക്കമുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞെത്തിയ റാണുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമായിരുന്നു ഉയര്‍ന്നത്. റാണുവിനെ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയെയും വെറുതെ വിട്ടില്ല. രൂക്ഷമായ വിമര്‍ശനമാണ് സന്ധ്യക്ക് നേരെ ഉയര്‍ത്തിയത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് റാണുവിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സന്ധ്യ. ഒപ്പം യഥാര്‍ത്ഥ ചിത്രം പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

‘കളിയാക്കിയതും വിമര്‍ശിച്ചതും മതി. ഇതൊക്കെ ഒരുപരിധി കഴിഞ്ഞാല്‍ ആസ്വദിക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ വികാരത്തെ ഇത്തരം കളിയാക്കലുകള്‍ സാരമായി ബാധിക്കും. മേക്കപ്പ് ചെയ്ത ചിത്രവും എഡിറ്റ് ചെയ്ത ചിത്രവും കൊടുത്തിട്ടുണ്ട്. ഇവ പരിശോധിച്ചാല്‍ സത്യാവസ്ഥ മനസ്സിലാകും’, സന്ധ്യ കുറിച്ചു.

പീച്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളുമൊക്കെയായിട്ടാണ് സന്ധ്യ റാണുവിനെ അണിയിച്ചൊരുക്കിയത്. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു

റയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ പാടിക്കൊണ്ടിരുന്ന റാണുവിനെ സോഷ്യല്‍ മീഡിയയാണ് പ്രശ്‌സതയാക്കിയത്. ലതാ മങ്കേഷ്‌കറുടെ ‘ ഏക് പ്യാര്‍ കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു സംഗീതാസ്വാദകരുടെ മനം കവര്‍ന്നത്. ഇതിന് പിന്നാലെ സംഗീതസംവിധായകന്‍ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും അഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button