Latest NewsNewsIndia

വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡിഎസ്പി അറസ്റ്റിൽ

ചണ്ഡിഗഡ്: വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറസ്റ്റിൽ. ഇയാൾ വനിതാ കോൺസ്റ്റബിളിനെ അപമാനിക്കുകയും ചെയ്തതായാണ് വിവരം. ചണ്ഡിഗഢിലെ റോത്തക്കിലാണ് സംഭവം. വിജിലൻസ് ഡിസിപി നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്. സഹപ്രവർത്തകയായ കോൺസ്റ്റബിളാണ് നരേന്ദ്ര സിവാച്ചയ്‌ക്കെതിരെ പരാതി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന പരാതി ആറുമാസം മുൻപാണ് ഇവർ നൽകിയത്.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: റെക്കോര്‍ഡ് വേഗത്തില്‍ ശിക്ഷ വിധിച്ച് കോടതി

ഇതേത്തുടർന്നുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച വനിതാ കോൺസ്റ്റബിളിന്റെ വീട്ടിലെത്തിയ നരേന്ദ്ര സിവാച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പരാതി നൽകുകയും ഹരിയാന പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button