Latest NewsNewsInternational

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു

സമോവ: സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു. പെസഫിക് ദ്വീപ് രാഷ്ട്രമാണ് സമോവ. ഇതുവരെ ഇരുപത് പേരാണ് രോഗം ബാധിച്ച് മരിച്ചത്. മരിച്ചവരിൽ ഏറെയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. രോഗം നിയന്ത്രണവിധേയമാക്കാൻ വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തിൽ ക്യാമ്പെയിനുകൾ സജീവമാണ്.

നിലവിൽ 1644 പേരാണ് രോഗബാധിതരായിട്ടുള്ളത്. മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. യുനിസെഫിൻറെ നേതൃത്വത്തിൽ രോഗപ്രതിരോധത്തിനായി ഒരു ലക്ഷത്തിലധികം വാക്‌സിനുകൾ എത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ നിന്നും എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കൽ സംഘം സമോവയിൽ എത്തിയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ദ്വീപ രാഷ്ട്രങ്ങളും സമോവയ്ക്ക് സഹായമെത്തിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ സമോവയിലെ മീസൽസ് ബാധിതരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്.

നേരത്തെ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി എട്ട് ദിവസത്തോളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button