ThrissurLatest NewsKeralaNattuvarthaNewsCrime

ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചു: ഭർത്താവ് അറസ്റ്റിൽ

തൃശൂർ: ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി അശ്ലീല ആപ്പിൽ പ്രചരിപ്പിച്ച ഭർത്താവ് പിടിയിൽ. തൃശൂർ എരുമപ്പെട്ടിയിൽ നടന്ന സംഭവത്തിൽ, സ്ത്രീധനം ആവശ്യപ്പെട്ട് ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

രണ്ടര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും യുവതിയെ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. യുവതിയെ മദ്യപിക്കാൻ നിർബന്ധിച്ചിരുന്നതായും പരാതിയുണ്ട്.

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ മഅ്ദനി ഉൾപ്പെടെ നാലുപേരെ വെറുതെ വിട്ടു

വീട്ടുകാരെ വിഷമിപ്പിക്കാതിരിക്കാൻ യുവതി ഇതൊന്നും സ്വന്തം വീട്ടിൽ അറിയിച്ചിരുന്നില്ല. അതിനിടെയാണ് ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ അശ്ലീല ആപ്പിൽ പ്രചരിപ്പിച്ചത്. ഭർത്താവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button