Latest NewsNewsIndia

മിനി ബസ്സുകൾ കൂട്ടിയിടിച്ച് 11പേർക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു

ജയ്‌പൂർ : മിനി ബസ്സുകൾ കൂട്ടിയിടിച്ച് 11പേർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ കുചാമൻ നഗരത്തിൽ ശനിയാഴ്ച് പുലർച്ചെയാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. വാർത്ത ഏജൻസിയായ എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ലത്തൂർ, ഷോലാപൂർ എന്നീ സ്ഥലത്തു നിന്നും ഹരിയാനയിലെ ഹിസാറിലേക്കുള്ള യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ തീർത്ഥാടകർ ആയിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രയിൽ പ്രവേശിപ്പിച്ചു.

ബസ്സുകളിലൊന്ന് ഹനുമാൻഗഡ് മെഗാ ഹൈവേ മുറിച്ചുകടന്നപ്പോൾ റോഡിൽ കണ്ട കാളയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ ശ്രമിക്കവേ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഈ അപകടം ശ്രദ്ധയിൽപെട്ട രണ്ടാമത്തെ ബസ് ഡ്രൈവർ വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും, ബസ്സുമായി കൂട്ടിയിടിക്കുകയുമായിരുന്നു.

Also read : ആയുധനിര്‍മാണ ഫാക്ടറിയില്‍ വൻ സ്‌ഫോടനം; സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button