KeralaLatest NewsNews

ശബരിമല തീർത്ഥാടനം: പമ്പ നദിയെ സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ് നദിയിലേക്ക് മാലിന്യം തള്ളുന്നു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

പമ്പ: പമ്പ നദിയെ സംരക്ഷിക്കേണ്ട ദേവസ്വം ബോർഡ് നദിയിലേക്ക് മാലിന്യം തള്ളുന്നതായി റിപ്പോർട്ട്. ദേവസ്വം ബോർഡിന്റെ മെസിൽ നിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പമ്പയിലേക്ക് ഒഴുക്കുന്നത്. ദേവസ്വം മെസിൽ നിന്നുള്ള മലിന ജലം ഒഴുകിയെത്തുന്നത് നേരെ പമ്പയിലേക്കാണ്. മെസിന് സമീപവും മാലിന്യം കെട്ടിക്കിടക്കുകയാണ്. മലിന്യ നിർമാർജനത്തിലെ പാളിച്ചകൾക്ക് എതിരെ ബിജെപി നേതാക്കൾ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പമ്പയെ മാലിന്യ മുക്തമാക്കാൻ നിരവധി പദ്ധതികളുണ്ടെങ്കിലും. ഇതിന് നേതൃത്വം നൽകേണ്ട ദേവസ്വം ബോർഡ് തന്നെയാണ് നദി മലിനമാക്കുന്നതിൽ മുന്നിൽ.

ALSO READ: തീര്‍ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും അടിയന്തര ചികിത്സാ സഹായവും നൽകി അഖിലഭാരത അയ്യപ്പസേവാ സംഘം

ശബരിമല തീർത്ഥാടന കാലം ആരംഭിച്ചാൽ പമ്പയിൽ മാലിന്യം നിറയുന്നത് പതിവാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ മറ്റ് വകുപ്പുകളുടേയോ കാഴ്ചയിൽ ഇത് ഇനിയും പതിഞ്ഞിട്ടില്ല. അതേസമയം, മാലിന്യ പ്രശ്‌നം മണിക്കൂറുകൾക്കം പരിഹരിക്കാമെന്ന് ദേവസ്വം അധികൃതർ ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button