കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനിടെ പവലിയന് ഇടിഞ്ഞുതാണു, അഷ്ടമുടിക്കായലില്‍ നിര്‍മിച്ച താല്‍ക്കാലിക പവലിയനാണ് ഭാഗികമായി തകര്‍ന്നത്. ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്‌സ് നടന്നുകൊണ്ടിരിക്കയാണ് അപകടമുണ്ടായത്.
Also read : ഓടികൊണ്ടിരിക്കെ വാഹനത്തിന് തീപിടിച്ചു : സംഭവം കൊച്ചിയിൽ
ജലോത്സവം കാണാനെത്തിയ പവലിയനില്‍ ഉണ്ടായിരുന്ന വിദേശികളടക്കമുളളവരെ പെട്ടെന്ന് തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നേരത്തെ തന്നെ പവലിയനെ സംബന്ധിച്ച് വ്യാപകമായ ആക്ഷേപം നിലനിന്നിരുന്നു. നിലവില്‍ മത്സരങ്ങള്‍ പരോഗമിക്കുകയാണ് എന്നാണു റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല
Post Your Comments