Latest NewsNewsIndia

പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവർ അറസ്റ്റിൽ

ലക്‌നൗ: പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരവാദികള്‍ക്ക് ആയുധം വിതരണം ചെയ്തവരെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ആസിഫ്, രാജ് സിംഗ് എന്നിവരാണ് പിടിയിലായത്. ഷംലിയുടെ സമീപം ഗുരുദ്വാരയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. പിടിയിലായവര്‍ ഷംലി സ്വദേശികളാണെന്നും പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗുരുദ്വാരക്ക് സമീപം ആയുധങ്ങളുമായി രണ്ട് പേരെ കണ്ടെത്തിയെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ നടപടി. ഇവരില്‍ നിന്ന് ഒരു തോക്കും നാല് വെടിയുണ്ടകളും കണ്ടെത്തി.

ALSO READ: വനിതാ പൊലീസ് കോൺസ്റ്റബിളിനെ ഭീഷണിപ്പെടുത്തിയ ഡിഎസ്പി അറസ്റ്റിൽ

ഭീകരവിരുദ്ധ സ്‌ക്വാഡ് പത്ത് ഗ്രനേഡുകള്‍ വിതരണം ചെയ്യാന്‍ പോകവെയാണ് ഇവരെ പിടികൂടിയത്. ഇതിനു പുറമെ 10 തോക്കുകളും 20 വെടിയുണ്ടകളും പഞ്ചാബിലെ ഖാലിസ്ഥാന്‍ ഭീകരര്‍ക്ക് വിതരണം ചെയ്യാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇവര്‍ക്കെതിരെ ആദര്‍ശ് മാണ്ടി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button