KeralaLatest NewsNews

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ലീലാവിലാസങ്ങള്‍.. പൊലീസുകാര്‍ക്ക്് ഇപ്പോ ഫോണെടുക്കാനും പേടി : ‘സുഖ’ത്തിനു വേണ്ടി ചെയ്യുന്ന യുവാവിന്റെ ലീലാവിലാസങ്ങള്‍ കൊണ്ട് പൊറുതിമുട്ടി പൊലീസുകാര്‍

തൃശൂര്‍: പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ ലീലാവിലാസങ്ങള്‍.. പൊലീസുകാര്‍ക്ക്് ഇപ്പോ ഫോണെടുക്കാനും പേടിയാണ് . ‘സുഖ’ത്തിനു വേണ്ടി ചെയ്യുന്ന യുവാവിന്റെ ലീലാവിലാസങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് തൃശൂരിലെ വനിതാ പൊലീസുകാര്‍. കഴിഞ്ഞ മൂന്ന് മാസമായി തൃശൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് വരുന്നത് തെറി കോളുകളാണ്. കേട്ടാലറയ്ക്കുന്ന തെറിയാണ് ഫോണെടുത്താല്‍ കേള്‍ക്കുന്നത്. ഈ തെറിവിളിയുടെ ആളെ അന്വേഷിച്ച് കണ്ടെത്താന്‍ മൂന്ന് മാസം സമയം എടുക്കേണ്ടി വന്നു. തുമ്പ സ്വദേശിയായ ജോസ് എന്ന യുവാവിലേയ്ക്കാണ് ഒടുവില്‍ അന്വേഷണം എത്തിയത് . സൈബര്‍ സെല്ലായിരുന്നു പ്രതിയെ പിടികൂടിയത്.

Read Also : മൂന്നു നേരവും ‘മുന്തിയ’ പദപ്രയോഗങ്ങള്‍ അടങ്ങിയ ഫോൺ കോളുകള്‍; സഹികെട്ട് നഗരത്തിലെ വനിതാ പൊലീസ്

മൊബൈല്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുന്നതും, വീട്ടില്‍ സ്ഥിരമായി താമസിക്കാത്തതുമാണ് പൊലീസുകാര്‍ക്ക് ഇയാളെ പിടികൂടാന്‍ മൂന്ന് മാസം പാടുപെടേണ്ടിവന്നത്.കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി വനിതാ പൊലീസുകാരെ വിളിക്കുന്നത്. ഇവരുടെ മൊബൈല്‍ നമ്പര്‍ തപ്പിയെടുത്ത് അതില്‍ വിളിച്ചും തെറി വിളിക്കാറുണ്ട്.സംസ്ഥാനത്തെ ഒരു മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയെപ്പോലും ജോസ് ഫോണില്‍ തെറി വിളിച്ചിട്ടുണ്ട്. എന്താണ് ഇത്തരത്തില്‍ തെറി വിളിക്കുമ്പോള്‍ കിട്ടുന്നതെന്ന് പൊലീസുകാര്‍ ചോദിക്കുമ്പോള്‍,’?ഒരു സുഖം’ എന്നാണ് മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button