KeralaLatest NewsNews

കോട്ടയത്ത് റിട്ടയേർഡ് എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വഴിയിൽ രക്തത്തിൽ കുളിച്ച നിലയിൽ

കോട്ടയം: കോട്ടയം ഗാന്ധിനഗറിൽ റിട്ടയേർഡ് എസ്‌ഐയെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടിൽ ശശിധരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള യുവാവുമായി ശശിധരൻ മുൻപ് വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നു.

പത്രമിടാൻ എത്തിയ യുവാക്കളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. രക്തം മുഖത്ത് പടർന്നതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് യുവാക്കൾ കൗൺസിലറേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. പുലർച്ച നടക്കാനിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നത്. വീടിന് സമീപത്തേക്കുള്ള വഴിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ALSO READ: സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിക്ക് പീഡനം : അദ്ധ്യാപകൻ അറസ്റ്റിൽ

മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളജിലാണ്. പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശശിധരന്റെ രണ്ട് മക്കൾ വിദേശത്താണ്. ഇന്ന് രാത്രി വിദേശത്തേക്ക് പുറപ്പെടാനിരിക്കെയാണ് കൊലപാതകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button