Latest NewsNewsIndia

സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിക്ക് പീഡനം : അദ്ധ്യാപകൻ അറസ്റ്റിൽ

ലക്നൗ : സ്കൂൾ ശുചിമുറിയിൽ ആറുവയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ തീന്‍വാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിൽ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയായ അദ്ധ്യാപകൻ അന്നേദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പൊണ്‍കുട്ടിയോടും സഹോദരനോടും ആവശ്യപ്പെട്ടു. സഹോദരനെ അടുത്ത കടയിൽ മിഠായി വാങ്ങാൻ പറഞ്ഞയച്ച ശേഷം ഇയാൾ കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Also read : വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

സഹോദരന്‍ തിരിച്ചെത്തിയപ്പോൾ ശുചിമുറിയിൽ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതിൽ തുറന്നതേടെ പ്രതി ഓടി രക്ഷപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ അമ്മ പൊലീസിൽ പരാതി നൽകുകയും, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button