Latest NewsIndia

ഇന്ത്യയുടെ സ്പെഷ്യല്‍ ഫോഴ്സ് ആയ പാരായും മാര്‍കോസും ഗരുഡും ഇനി കശ്മീരിലും

ശ്രീനഗറിനു സമീപമുള്ള മേഖലയിലാണ് സേനകളെ വിന്യസിച്ചിരിക്കുന്നത്.

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരവേട്ടക്ക് തയ്യാറായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കര, നാവിക, വ്യോമസേനകളെ താഴ്വരയില്‍ വിന്യസിച്ചു. മൂന്ന് സേനകളും സംയുക്തമായാണ് ഭീകരരെ നേരിടാന്‍ സജ്ജരായിരിക്കുന്നത്.സൈന്യത്തിന്റെ പാരാ സ്പെഷ്യല്‍ ഫോഴ്സ്, നാവികസേനയുടെ മറൈന്‍ കമാന്‍ഡോസ് (മാര്‍കോസ്), വ്യോമസേനയുടെ ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് എന്നിവരെയാണ് കശ്മീര്‍ താഴ്വരയില്‍ വിന്യസിച്ചിരിക്കുന്നത്. ശ്രീനഗറിനു സമീപമുള്ള മേഖലയിലാണ് സേനകളെ വിന്യസിച്ചിരിക്കുന്നത്.

നിലവില്‍ പാരാ സ്പെഷ്യല്‍ ഫോഴ്സിന്റെ വിന്യാസമാണ് പൂര്‍ത്തിയായിരിക്കുന്നത്. മറൈന്‍ കമാന്‍ഡോസ്, ഗരുഡ് സ്പെഷ്യല്‍ ഫോഴ്സ് എന്നിവയുടെ വിന്യാസം ഉടന്‍ തന്നെ പൂര്‍ത്തിയാകും. നിലവില്‍ മറൈന്‍ കമാന്‍ഡോസിന്റെയും ഗരുഡ് സ്പെഷ്യല്‍ ഫോഴ്സിന്റെയും പ്രത്യേക സംഘം താഴ്വരയിലുണ്ടെങ്കിലും ഇതാദ്യമായാണ് മൂന്ന് സേനകളെയും ഒരേ സമയം കശ്മീരില്‍ വിന്യസിക്കുന്നത്.വ്യോമസേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് മുന്‍പ് കശ്മീര്‍ താഴ്‌വരയില്‍ വിജയകരമായ ഓപ്പറേഷന്‍ നടത്തിയിരുന്നു.

മാരകായുധങ്ങളുമായി എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ അറസ്റ്റില്‍, ബാക്കിയുള്ളവർ ഓടി രക്ഷപെട്ടു

ഓപ്പറേഷന്‍ റഖ് ഹജിനിലൂടെ ആറ് ഭീകരരെയാണ് വ്യോമസേന വധിച്ചത്. ഓപ്പറേഷന് നേതൃത്വം നല്‍കിയ ജെ.പി നിരാലക്ക് മരണാനന്തര ബഹുമതിയായ അശോക ചക്രം നല്‍കി രാജ്യം ആദരിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ സംയുക്തമായി ഓപ്പറേഷന്‍ നടത്തുന്നതിന്റെ ഭാഗമായാണ് കശ്മീരില്‍ മൂന്ന് സേനകളെയും വിന്യസിച്ചിരിക്കുന്നത്.ഇവ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള സായുധ സേനയുടെ പ്രത്യേക ഓപ്പറേഷന്‍ ഡിവിഷന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭീകരര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങള്‍ തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ സായുധ സേന ഇതിനോടകം പരിശീലനം നടത്തിക്കഴിഞ്ഞു. എക്‌സ് സ്‌മെല്ലിംഗ് ഫീല്‍ഡ് എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന കച്ച്‌ മേഖലയിലും ഡിഎഎന്‍എക്‌സ്-2019 എന്ന രഹസ്യ നാമത്തില്‍ അറിയപ്പെടുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പ്രദേശത്തുമാണ് സേന പരിശീലനം നടത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button