Latest NewsIndiaInternational

അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ 900 ഐഎസ് ഭീകരരിൽ പത്തോളം മലയാളികളും

ഈ പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഫ്ഗാന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങിയ 900 ഐഎസ് ഭീകരരിൽ മലയാളികളും ഉണ്ടെന്നു റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ 900 ത്തോളം ഐഎസ് തീവ്രവാദികളും അവരുടെ കുടുംബാംഗങ്ങളും അഫ്ഗാന്‍ സുരക്ഷാ സേനക്കുമുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. ഇവരില്‍ 10 പേര്‍ ഇന്ത്യക്കാരാണ്. ഈ പത്ത് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവംബര്‍ 12നാണ് അഫ്ഗാന്‍ സേന നാന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയത്. വ്യോമാക്രമണത്തില്‍ ചിലര്‍ കൊല്ലപ്പെട്ടെങ്കിലും നാന്‍ഗര്‍ഹറില്‍ ധാരാളം ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികളുണ്ടെന്നാണ് അഫ്ഗാന്‍ സുരക്ഷാ സേന പറയുന്നത്. ഇവിടെ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ 93 ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു ഇവരില്‍ 12 പാകിസ്ഥാനികളാണുണ്ടായിരുന്നത്.

70,000 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ള്‍ എ​ഴു​തി​ത്ത​ള്ളിയെന്ന വ്യാജ വാർത്തക്കെതിരെ ആന്റി കറപ്‌ഷൻ ബ്യുറോ, വാർത്ത തിരുത്തി ദേശീയ മാധ്യമം

കീഴടങ്ങിയ ഇന്ത്യക്കാരായ 10 പേരില്‍ ഭൂരിഭാഗം പേരും മലയാളികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘമാണ്. ഇവരെ കാബൂളിലെത്തിച്ചിട്ടുണ്ട്. 2016ലാണ് 12ഓളം പേര്‍ ഐഎസില്‍ ചേരാനായി കേരളത്തില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button