Latest NewsIndia

ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുള്ള 20 എംഎല്‍എമാരെ കാണാതായെന്ന അഭ്യൂഹം: സിന്ധ്യയുടെ പ്രതികരണം ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയതെന്നും അഭ്യൂഹം

ന്യൂ ഡൽഹി: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മധ്യപ്രദേശില്‍ ചില കോണ്‍ഗ്രസ് എംഎല്‍എഎമാരെ കാണാനില്ലെന്ന് അഭ്യൂഹം ശക്തമായിരിക്കുകയാണ് . എഐസിസി ജനറല്‍ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധമുള്ള എംഎല്‍എമാരെ കാണാനില്ലെന്ന പ്രചരണമാണ് വ്യപകമായി നടക്കുന്നത്.സിന്ധ്യയുമായി ബന്ധമുള്ള 20 എംഎല്‍എമാരെ കാണാനില്ലെന്നും, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഇതിന് പിന്നിലെന്നും കാണിച്ച്‌ ഒരു ദേശീയ ദിനപത്രത്തിന്റെ ലഖ്‌നൗവില്‍ നിന്നുള്ള റസിഡണ്ട് എഡിറ്റര്‍ ട്വീറ്റ് ചെയ്തതോടെയാണ് പ്രചരണം ശക്തമായത്.

രണ്ട് ദിവസമായി എംഎല്‍എമാര്‍ ഒളിവിലെന്നായിരുന്നു ട്വീറ്റ്. ഇതോടെ ജ്യോതിരാദിത്യ സിന്ധ്യ പ്രതികരണവുമായി രംഗത്തെത്തി. ‘കാണാനില്ല എന്നതെല്ലാം വെറും കിവദന്തിയാണ്. ആരെയാണ് കാണാതായത്, പേര് പറയൂ, നിങ്ങള്‍ക്ക് അവരോട് ഫോണില്‍ സംസാരിക്കാം- സിന്ധ്യ ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിച്ചു.ഇതോടെ കാണാതായ എംഎല്‍എമാരുമായി ബന്ധപ്പെടാവുന്ന കണ്ണി സിന്ധ്യയാണെന്നും, അദ്ദേഹമാണ് അവരെ മാറ്റി നിര്‍ത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. 20 എംഎല്‍എമാര്‍ക്ക് പുറമെ ചില എംപിമാരും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്വിറ്റര്‍ പ്രൊഫൈലില്‍ മാറ്റം വരുത്തി ജോതിരാദിത്യസിന്ധ്യ; കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

അതേസമയം മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘കോണ്‍ഗ്രസ്’ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന പരാമര്‍ശം ഒഴിവാക്കിയതിലും വിവാദം കത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വിറ്റര്‍ ബയോയില്‍ മാറ്റം വരുത്തിയതെന്നും അഭ്യൂഹം കൂടി ഉയര്‍ന്നതോടെ കമല്‍നാഥും സംഘവും ജാഗ്രതയിലാണ്.

ട്വിറ്ററില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നതിന് പകരമായി പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയുമാണെന്നാണ് സിന്ധ്യ പുതിയതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജോതിരാദിത്യസിന്ധ്യ കോണ്‍ഗ്രസ് വിടുമെന്ന വാര്‍ത്തയും ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button