Life Style

വീട്ടിലെ ഐശ്വര്യത്തിനായി ഇതാ ചില വഴികള്‍

 

വാസ്തു പ്രമാണങ്ങള്‍ അനുസരിച്ചു നിര്‍മിക്കുന്ന ഭവനങ്ങള്‍ വീട്ടില്‍ ഐശ്വര്യവും ഗൃഹനാഥന് ഉയര്‍ച്ചയും സമ്മാനിക്കുമെന്നും പറയപ്പെടുന്നു. പുതിയ ഗൃഹം പണിയുമ്പോഴും പഴയ വീട് പൊളിച്ചു പണിയുമ്പോഴും ഭവനത്തില്‍ ഐശ്വര്യം നിറയ്ക്കാന്‍ ഇതാ ചില വഴികള്‍.

വാസ്തുശാസ്ത്രം എന്നാല്‍ അടിസ്ഥാനപരമായി വീടിനുള്ളില്‍ നല്ല ഊര്‍ജം നിറയ്ക്കുകയും മോശം ഊര്‍ജത്തെ പുറന്തള്ളുന്നതിനുമുള്ള ക്രമീകരണങ്ങളാണ്. വടക്ക് അല്ലെങ്കില്‍ കിഴക്കു ദിശയെ അഭിമുഖീകരിക്കുന്ന രീതിയിലായിരിക്കണം പണമോ ആഭരണമോ സൂക്ഷിച്ചിരിക്കുന്ന ഗൃഹത്തിലെ ഷെല്‍ഫുകളോ അലമാരകളോ സ്ഥാപിക്കേണ്ടത്. ഇത്തരത്തിലല്ലെങ്കില്‍ തെക്കുപടിഞ്ഞാറു ദിശയിയിലോ തെക്കു ദിശയിലോ അലമാരി സ്ഥാപിച്ചതിനു ശേഷം, വടക്കു ദിശയിലേക്കു വാതില്‍ തുറക്കുന്ന രീതിയിലായിരിക്കണം അലമാരയുടെ സജ്ജീകരണം. ഇപ്രകാരം ചെയ്യുന്നതു ഗൃഹത്തില്‍ സമ്പത്തുനിറയ്ക്കും.

ഗൃഹത്തിന്റെ വടക്കു കിഴക്കു ഭാഗം എപ്പോഴും തുറന്നും ശബ്ദകോലാഹലങ്ങളൊഴിഞ്ഞും സൂക്ഷിക്കുന്നതാണുത്തമമം. വടക്കുഭാഗത്തു മുകളിലേക്ക് കയറുന്ന ഗോവണിയോ ടോയ്ലറ്റോ അടുക്കളയോ നിര്‍മിക്കരുത്, അശുഭകരമാണത്.

വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുകിഴക്കു ഭാഗത്തിനു ആഗ്‌നേയ മൂല എന്നാണു പേര്. ഈ ഭാഗത്തു അടുക്കള വരുന്നതാണുത്തമം. ആഗ്‌നേയ മൂലയില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ഭവനത്തില്‍ താമസിക്കുന്നവര്‍ക്കു ശുഭകരമാണ്.

വടക്കുപടിഞ്ഞാറു ഭാഗങ്ങളില്‍ അടുക്കള സജ്ജീകരിക്കുന്നതു ഗുണകരമല്ല. ഇങ്ങനെ ചെയ്യുന്നതു കുടുംബാംഗങ്ങളില്‍ അനാരോഗ്യവും ബന്ധങ്ങളില്‍ വിള്ളലുകള്‍ക്കും സാധ്യതയുണ്ട്.

ഗൃഹ നിര്‍മാണത്തില്‍ ഈശ്വര സാന്നിധ്യം ഉറപ്പിക്കുന്ന ഭാഗമാണ് വടക്കു-കിഴക്ക്. ഈശാനകോണ്‍ എന്നാണ് വാസ്തുപ്രകാരം ഈ ഭാഗം അറിയപ്പെടുന്നത്. പ്രാര്‍ഥനാമുറി ഈ ഭാഗത്ത് ക്രമീകരിക്കുന്നത് വീടിനുള്ളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും. വാസ്തുശാസ്ത്ര പ്രകാരം വടക്കുപടിഞ്ഞാറു ഭാഗം കുലദേവതയുടെ ഇരിപ്പിടമാണ്. കുടുംബത്തിലെ പൂര്‍വികര്‍ കുടികൊള്ളുന്നയിയിടമാണ് തെക്കുപടിഞ്ഞാറു ഭാഗം.

ഗൃഹത്തിലുള്ളവര്‍ക്കു സര്‍വ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നത് കുലദേവതയാണ്. വാസ്തുശാസ്ത്ര പ്രകാരം ഗൃഹത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തു ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും അടുക്കുംചിട്ടയോടെയും സൂക്ഷിക്കുന്നതു തൊഴിലില്‍ നിപുണതയും ഏകോപനവും കൈവരുന്നതിനു സഹായിക്കും. ഗൃഹത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗം എപ്പോഴും അവശ്യവസ്തുക്കള്‍ സംഭരിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button