Latest NewsIndiaNews

ഡല്‍ഹിയില്‍ അതിമാരകമായ തോതില്‍ വിഷപ്പുക ഉയരുന്നതില്‍ ആശങ്കപ്രകടപ്പിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിമാരകമായ തോതില്‍ വിഷപ്പുക ഉയരുന്നതില്‍ ആശങ്കപ്രകടപ്പിച്ച് സുപ്രീംകോടതി . ഡല്‍ഹിയിലെയും പരിസരപ്രദേശങ്ങളിലെയും വായുമലിനീകരണത്തിന് കാരണമാകുന്ന വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നവിഷയത്തില്‍ പഞ്ചാബ്, ഹരിയാണ സര്‍ക്കാരുകളെ വിമര്‍ശിച്ചാണ് സുപ്രീം കോടതി രംഗത്ത് എത്തിയിരിക്കുന്നത്.

Read Also : രാജ്യതലസ്ഥാനത്തെ മലിനീകരണത്തിന്റെ ഭീകരത വെളിവാക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ഇതിനേക്കാള്‍ നല്ലത് അവരെ ഒറ്റയടിക്ക് കൊല്ലുന്നതാണ്. 15 ബാഗുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഒറ്റടിക്ക് അവരെ കൊല്ലൂ. ആളുകള്‍ എന്തിന് ഇങ്ങനെ സഹിക്കണം- ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച്, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

കോടതി ഉത്തരവുണ്ടായിട്ടും വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രണ്ട് സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളെ കോടതി വിമര്‍ശിച്ചത്.
ഡല്‍ഹി എന്‍.സി.ആര്‍. മേഖലയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button