Latest NewsNewsSaudi ArabiaGulf

മലയാളിയുടെ നഷ്ടപ്പെട്ട താമസ രേഖയുപയോഗിച്ച് മദ്യലോബി വീട് വാടകക്കെടുത്ത് മദ്യവാറ്റ് നടത്തി : ചെയ്യാത്ത കുറ്റത്തിന് പ്രവാസി മലയാളി ജയിലിലായി

ദമാം : ദമാമില്‍ ചെയ്യാത്ത കുറ്റത്തിന് പ്രവാസി മലയാളി ജയിലിലായി. മലയാളിയുടെ നഷ്ടപ്പെട്ട താമസ രേഖയുപയോഗിച്ച് മദ്യലോബി വീട് വാടകക്കെടുത്ത് മദ്യവാറ്റ് നടത്തിയ സംഭവത്തിലാണ് യുവാവ് ജയിലിലായത്. സൗദിയിലെ ദമാമിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശിക്ക് അറിഞ്ഞിട്ടുപോലുമില്ലാത്ത കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നത്.

Read Also : ചെയ്യാത്ത കുറ്റത്തിന് 20 വര്‍ഷം തടവ് : സത്യം തെളിഞ്ഞതോടെ ഒടുവില്‍ പ്രവാസി മലയാളികള്‍ നാട്ടിലേക്ക്

ഒരു വര്‍ഷം മുമ്പാണ് ബാസിതിന്റെ ഇഖാമ നഷ്ടപ്പെട്ടത്. അന്ന് കാലാവധി കഴിയാന്‍ കുറച്ച് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ പോലീസില്‍ പരാതിപ്പെടാതെ പുതിയ ഇഖാമ സംഘടിപ്പിച്ചു.

സ്റ്റേഷനിലെത്തിയ ബാസിതിന് തന്റെ പേരിലുള്ള കേസ് കേട്ട് തരിച്ചു നില്‍ക്കാനേ കഴിഞ്ഞുള്ളൂ. സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് ജാമ്യം ലഭിക്കുകയായിരുന്നു. ബാസിതിന് താല്‍ക്കാലിക ജാമ്യം ലഭിച്ചെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കി കേസിലെ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇനി പൂര്‍ണ്ണ മോചനം സാധ്യമാകൂ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button