Latest NewsUAENews

യു.എ.ഇ അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്‌കാരം; നാമനിർദേശങ്ങൾ സ്വീകരിച്ചുതുടങ്ങി

ദുബായ്: യു.എ.ഇയിൽ അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്‌കാരം ഏർപ്പെടുത്തി. ദുബായ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോളറൻസ് (ഐ.ഐ.ടി.) അന്താരാഷ്ട്രതലത്തിലുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അവാർഡിന് പരിഗണിക്കുന്ന നാമനിർദേശങ്ങൾ ഞായറാഴ്ചമുതൽ സ്വീകരിച്ചുതുടങ്ങി. സമൂഹത്തിൽ സഹിഷ്ണുത വളർത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്താരാഷ്ട്ര സഹിഷ്ണുതാപുരസ്‌കാരം എന്ന പേരിൽ 50 ലക്ഷം ദിർഹം (ഏകദേശം 10 കോടിയോളം രൂപ) സമ്മാനം പ്രഖ്യാപിച്ചു. രണ്ട് വർഷത്തിലൊരിക്കലാണ് അവാർഡ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് സംരംഭം പ്രഖ്യാപിച്ചത്.

ഈവർഷം അവസാനംവരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിലായിരിക്കും ചടങ്ങ്. അഞ്ച് വിഭാഗങ്ങളിലായാണ് അവാർഡ്. ചിന്ത, സാഹിത്യം, കല എന്നീ രംഗങ്ങളിലാണ് മൂന്ന് അവാർഡുകൾ. യുവാക്കളുടെ പദ്ധതികൾ, നവമാധ്യമം എന്നീ രംഗങ്ങളിലാണ് മറ്റുരണ്ട് പുരസ്‌കാരങ്ങൾ. ഓരോ വിഭാഗത്തിനും 10 ലക്ഷം ദിർഹംവീതം സമ്മാനമായി ലഭിക്കും. 30,000 അപേക്ഷകളും നാമനിർദേശങ്ങളുമാണ് ഐ.ഐ.ടി. പ്രതീക്ഷിക്കുന്നത്.

ALSO READ: ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം പൊലീസ് പിടിയിൽ

സഹിഷ്ണുത പ്രോത്സാഹിപ്പിക്കുക, അതോടൊപ്പം സഹിഷ്ണുതയുടെ വക്താക്കളെ ആദരിക്കുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. അവാർഡിന്റെ ബോർഡ് ഓഫ് ട്രസ്റ്റികൾ അംഗീകരിച്ച മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി www.mbrtawards.ae -ൽ രജിസ്റ്റർചെയ്ത് നാമനിർദേശങ്ങൾ നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button