KeralaLatest NewsNews

കൊല്ലത്ത് എട്ടു വയസ്സുകാരിയെ 54-കാരന്‍ പീഡിപ്പിച്ചു; പ്രതി പിടിയിൽ

സ്‌കൂളിലെത്തിയ കുട്ടിക്ക് രഹസ്യഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി അധ്യാപികയോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്

കൊല്ലം: കൊല്ലത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച 54-കാരന്‍ പിടിയിൽ. ചടമംഗലത്ത് മിഠായി വാങ്ങാന്‍ കടയിലെത്തിയ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ഇട്ടിവ സ്വദേശി സലീമിനെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 21നാണ് കേസിനാസ്പദമായ സംഭവം. രാവിലെ മദ്രസ്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടി മിഠായി വാങ്ങാനായി സലീമിന്റെ കടയില്‍ കയറി. തുടര്‍ന്ന് കുട്ടിക്ക് മിഠായി നല്‍കിയ ശേഷം കടയ്ക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സലീമിനെതിരെ പോലീസ് കേസെടുത്തത്. സ്‌കൂളിലെത്തിയ കുട്ടിക്ക് രഹസ്യഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി അധ്യാപികയോട് പറഞ്ഞു.

ALSO READ: യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി : അഞ്ചംഗ സംഘത്തില്‍ യുവതിയെ ആര് ആദ്യം പീഡിപ്പിക്കുമെന്ന തര്‍ക്കത്തിനൊടുവില്‍ യുവാവ് കൊല്ലപ്പെട്ടു

തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് പീഡനത്തിനിരയായതായി കണ്ടെത്തിയത്. കുട്ടിയുടെ അധ്യാപികയാണ് ചൈല്‍ഡ് ലൈനില്‍ വിവരമറിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Post Your Comments


Back to top button