KeralaLatest NewsNews

മാവോയിസ്റ്റ് ഭീകരബന്ധം: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ നിരവധി യു.എ.പി.എ കേസുകളില്‍ പ്രതിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്

കോഴിക്കോട്: മാവോയിസ്റ്റ് ഭീകരബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്‌ത അലന്റെയും താഹയുടെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ മുഖം രക്ഷിക്കാനാണ് പോലിസ് ശ്രമിച്ചതെന്ന് പ്രതികളും കോടതിയെ ബോധിപ്പിച്ചിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും തങ്ങളില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് ഭീകര അനുകൂല പോസ്റ്ററുകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്നാണ് നവംബര്‍ ഒന്നിന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതികളെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ കൈവശം എഫ്.ഐ.ആറിന്റെയും റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെയും പകര്‍പ്പുകളല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനമെടുക്കണം എന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

ALSO READ: മാവോയിസ്റ്റ് സാന്നിധ്യം : ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും

കേസ് ഡയറി പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിക്ക് കൈമാറിയിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെയാള്‍ നിരവധി യു.എ.പി.എ കേസുകളില്‍ പ്രതിയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button