Latest NewsNewsIndia

ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി

ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും, മുന്‍ കേന്ദ്രധനമന്ത്രിയുമായ ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന ഡൽഹി പ്രത്യേക കോടതി ഡിസംബര്‍ 11 വരെയാണ് ജുഡിഷ്യൽ കസ്റ്റഡി നീട്ടിയത്. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസുകളിലായി ചിദംബരം 99 ദിവസമായി തടവിൽ കഴിയുകയാണ്.

Also read : ശിവസേന ബി.ജെ.പിയെ അല്ല മറിച്ച്‌​ മഹാരാഷ്​ട്രയുടെ ജനവിധിയെയാണ്​ അപമാനിച്ചത്: ​ അമിത്​ ഷാ

സുപ്രീംകോടതിയിൽ ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ഇന്ന് ആരംഭിച്ചു. 99 ദിവസമായി തടവിൽ വെച്ചിരിക്കുന്നത് വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണെന്ന് ചിദംബരത്തിന് വേണ്ടി കപിൽ സിബൽ വാദിച്ചു. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ഈ കേസിൽ ചിദംബരം പ്രതിയായതെന്നും, കണക്കിൽപ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ലെന്നും കോടതിയിൽ കപിൽ സിബൽ വാദിച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം നാളെ കോടതി കേൾക്കും. സിബിഐ രജിസ്റ്റര്‍ ചെയ്ത ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന് നേരത്തെ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. അതേസമയം രാവിലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചിദംബരത്തെ തീഹാര്‍ ജയിലിലെത്തി കണ്ടിരുന്നു. ചിദംബരത്തിന് എല്ലാ പിന്തുണയും ഇരുവരും ഉറപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button