UAELatest NewsNewsGulf

യുഎഇയില്‍ മുസ്ലിം പള്ളി പണി കഴിപ്പിച്ച പ്രവാസി മലയാളിയ്ക്ക് യുഎഇ ഭരണാധികാരികളുടെ ആദരം

അബുദാബി : യുഎഇ യിലെ ഫുജൈറയില്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് പ്രാര്‍ത്ഥിയ്ക്കാന്‍ പള്ളി പണി കഴിപ്പിച്ച പ്രവാസി മലയാളിയ്ക്ക് യുഎഇ ഭരണാധികാരികളുടെ ആദരം . പ്രവാസി വ്യവസായി സജി ചെറിയാനാണ് യുഎഇയുടെ ആദരം. രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കുള്ള പൈനീര്‍ അവാര്‍ഡ് സമ്മാനിച്ചാണു രാജ്യം മലയാളി വ്യവസായിയെ ആദരിച്ചത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണു സജി ചെറിയാന്‍.

Read Also : ക്രിസ്ത്യന്‍ പ്രവാസി യുഎഇയില്‍ മുസ്ലിം പള്ളി നിര്‍മിച്ചു : 700 തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നും ഒരുക്കുന്നു

അബുദാബി സാദിയാത് ഐലന്‍ഡിലെ സെന്റ് റഗിസ് ഹോട്ടലില്‍ നടന്ന വാര്‍ഷിക സര്‍ക്കാര്‍ സമ്മേളനത്തില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സജി ചെറിയാന് അവാര്‍ഡ് സമ്മാനിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും വക്താവായ സജി ചെറിയാന്‍ 13 ലക്ഷം ദിര്‍ഹം ചെലവിലാണു ഫുജൈറ അല്‍ഹായില്‍ വ്യവസായ മേഖലയിലെ ലേബര്‍ ക്യാംപിനു സമീപം മുസ്ലിം പള്ളി നിര്‍മിച്ചുനല്‍കിയത്. പള്ളിക്ക് മറിയം ഉമ്മു ഈസ (മേരി, ദ് മദര്‍ ഓഫ് ജീസസ് മോസ്‌ക്) എന്നും പേരിട്ടു. ഈ പള്ളിയില്‍ 250 പേര്‍ക്ക് നമസ്‌ക്കരിക്കാന്‍ സൗകര്യമുണ്ട്. മുറ്റത്തും പരിസരങ്ങളിലുമായി കൂടുതല്‍ 500 പേര്‍ക്ക് നമസ്‌ക്കരിക്കാം. റമസാനില്‍ 28,000 പേര്‍ക്ക് ഇഫ്താര്‍ നല്‍കിവരുന്ന സജി മുസ്ലിം സഹോദരങ്ങള്‍ക്കൊപ്പം 13 വര്‍ഷമായി വ്രതമെടുക്കാറുള്ളയാള്‍ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button