Latest NewsKeralaNews

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമം : മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

അടൂര്‍ : വീട്ടില്‍ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. കന്്യാകുമാരി സ്വദേശികളായ 3 പേരാണ് അറസ്റ്റിലായത്. കന്യാകുമാരി മാങ്കോട് കോവില്‍വിള പുത്തന്‍വീട്ടില്‍ രതീഷ്‌കുമാര്‍ (32), തോട്ടുവരമ്ബത്ത് പുത്തന്‍വീട്ടില്‍ സുധീഷ് ബോസ് (31) സഹോദരന്‍ സുഭാഷ് ബോസ് (33) എന്നിവരാണ് അറസ്റ്റിലായത്.

read also : 14കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു : പിന്നെ കത്തിച്ചു കൊന്ന് കനാലില്‍ തള്ളി : നടന്നത് മന:സാക്ഷിയെ നടുക്കിയ ക്രൂരത

2017 ജൂലൈ 31നാണ് കേസിന് ആസ്പദമായ സംഭവം. തെങ്ങമത്തുള്ള വീട്ടിലെ ഗൃഹനാഥനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഒന്നാം പ്രതി കന്യാകുമാരി സ്വദേശി മനു നേരത്തെ ജാമ്യം നേടിയിരുന്നു.

ഇവര്‍ തെങ്ങമത്ത് താമസിച്ച് ടാപ്പിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ഒളിവില്‍ കഴിഞ്ഞ 3 പേരെ കന്യാകുമാരിയില്‍നിന്ന് തിങ്കളാഴ്ച രാത്രിയിലാണ് അടൂര്‍ പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button