Life StyleHealth & Fitness

ജീരകത്തിന്റെ ഗുണങ്ങൾ അറിയാതെ പോകരുത്

ചൂടിൽ ദാഹമകറ്റാൻ ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോൾ അത് ശരീരവണ്ണം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ. ഇവിടെയാണ് നമ്മുടെ അടുക്കളകളിൽ കുപ്പികളിൽ അടച്ചുസൂക്ഷിച്ചുവയ്ക്കുന്ന ജീരകത്തിന്റെ ഗുണം തിരിച്ചറിയേണ്ടത്. ദാഹമകറ്റാൻ ജീരകവെള്ളമാണ് കുടിക്കുന്നതെങ്കിൽ അനാവശ്യ കലോറി ഒഴിവാക്കാം. ശരീരവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ജീരകമിട്ട് തിളപ്പിച്ച വെള്ളം ഏറെ പ്രയോജനപ്പെടുമെന്നതും ശ്രദ്ധിക്കുക.

നമ്മുടെ ഭക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നായി പാരമ്പര്യമായി നാം കരുതിപ്പോരുന്ന ഒന്നാണ് ജീരകം. വെളുത്തജീരകം, കൃഷ്ണജീരകം (കറുത്തത്), സ്ഥൂലജീരകം (പെരുംജീരകം), പീതജീരകം (മഞ്ഞജീരകം) എന്നിങ്ങനെ നാല് വിധം ജീരകങ്ങളുണ്ട്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള കഴിവും ജീരകത്തിനുണ്ടെന്ന് പറയുന്നു. ജലദോഷം, വിളർച്ച എന്നിവ അകറ്റാൻ ജീരകമുപയോഗിക്കുന്നു.

അതിരാവിലെ ജീരകവെള്ളം കുടിക്കുന്നത് തടികുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം ദഹന പ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. ചർമ്മത്തിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും പരിഹാരമാണ് ജീരകം. കണ്ണിനും തലച്ചോറിനും ഹൃദയത്തിനും ജീരകം ഗുണകരമാണ്. പ്രസവ ശുശ്രൂഷയിലും ജീരകം ഉപയോഗിക്കുന്നു. മുടിയുടെ വളർച്ചയ്ക്കും ജീരകവെള്ളം കുടിക്കുന്നത്‌ നല്ലതാണ്. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നു.
എന്നാൽ, ജീരകം കഴിയ്ക്കുമ്പോൾ പുളിച്ച് തികട്ടൽ അനുഭവപ്പെടുന്നെങ്കിൽ ഇതൊഴിവാക്കുക തന്നെയാണ് ഉത്തമം. അമിതമായ ജീരക ഉപയോഗം പലപ്പോഴും കരളിനെ പ്രശ്‌നത്തിലാക്കുന്നുവെന്നും പറയുന്നുണ്ട്. പൈൽസ് രോഗികൾക്കും ജീരകം ദോഷകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button